അദാനിയുടെ കല്‍ക്കരിപ്പാടത്തിന് ഉണര്‍വ്

അദാനിയുടെ കല്‍ക്കരിപ്പാടത്തിന് ഉണര്‍വ്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ തകിടം മറിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള സഖ്യം ഭരണത്തുടര്‍ച്ച നേടിയതോടെ കാര്‍മൈക്കല്‍ കല്‍ക്കരിപ്പാട പദ്ധതി സജീവമാക്കാനുള്ള ഗൗതം അദാനിയുടെ മോഹങ്ങള്‍ക്ക് ഉണര്‍വ്. കല്‍ക്കരി വ്യവസായത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തുന്നതോടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറും. കല്‍ക്കരി പദ്ധതികളെ എതിര്‍ക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ പരാജയവും അദാനിക്ക് ഇരട്ടി മധുരമായിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ഗലീലി ബേസിനിലാണ് അദാനി ഗ്രൂപ്പിന്റെ നിര്‍ദിഷ്ട കാര്‍മൈക്കല്‍ കല്‍ക്കരി പദ്ധതി. 2010ല്‍ അവതരിപ്പിക്കപ്പെട്ടതു മുതല്‍ പരിസ്ഥി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പും സംരംഭത്തിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളുമെല്ലാം പദ്ധതിയുടെ വഴിമുടക്കിയിരിക്കുകയാണ്.

Categories: FK News, Slider
Tags: Adani