വാള്‍നട്ട് ഹൃദ്‌രോഗികളില്‍ രക്തസമ്മര്‍ദം കുറയ്ക്കും

വാള്‍നട്ട് ഹൃദ്‌രോഗികളില്‍ രക്തസമ്മര്‍ദം കുറയ്ക്കും

ഹൃദ്‌രോഗികളില്‍ അപകടമുണ്ടാക്കുന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് വാള്‍നട്ട് സഹായിക്കുമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനത്തില്‍ പറയുന്നു

കൊഴുപ്പു കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വാള്‍നട്ട് കഴിക്കുന്നത് ഹൃദ്‌രോഗികളില്‍ അപകടമുണ്ടാക്കുന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവര്‍ക്ക് കൊഴുപ്പു കുറഞ്ഞ ഭക്ഷണത്തോടൊപ്പം ഇടവിട്ട് വാള്‍നട്ട് നല്‍കിയാണ് ഫലങ്ങള്‍ പരിശോധിച്ചത്. കുറഞ്ഞ അളവിലുള്ള പൂരിത കൊഴുപ്പിനൊപ്പം ദിവസവും വാള്‍നട്ട് കഴിച്ചവരില്‍ കേന്ദ്രീകൃത രക്ത സമ്മര്‍ദ്ദം കുറഞ്ഞതായി കണ്ടെത്തി.

കേന്ദ്രീകൃത സമ്മര്‍ദ്ദമാണ് ഹൃദയം പോലുള്ള അവയവങ്ങളെ ബാധിക്കുന്നതെന്ന് ഗവേഷകര്‍ വിശദമാക്കുന്നു. കരങ്ങളില്‍ നിന്നും ലഭിക്കുന്ന രക്തസമ്മര്‍ദ അളവ് ഒരാളുടെ ഹൃദ്‌രോഗ (കാര്‍ഡിയോ വാസ്‌ക്കുലര്‍ ഡിസീസ്-സിവിഡി) സാധ്യതകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. വാള്‍നട്ടുകള്‍ സിവിഡി അപകട സാധ്യത കുറയ്ക്കുന്നുണ്ടെന്ന് പഠനം നിര്‍ദേശിക്കുന്നതായി പെന്‍ സ്റ്റേറ്റ് ന്യൂട്രിഷന്‍ പ്രൊഫസര്‍ പെന്നി ക്രിസ്എഥര്‍ടണ്‍ പറഞ്ഞു.

പഠനത്തില്‍ പങ്കെടുത്തവര്‍ സാധാരണ പോലെ ഫാറ്റി ആസിഡ് ഡയറ്റ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ഗുണമാണ് മുഴുവന്‍ വാള്‍നട്ട് കഴിച്ചപ്പോള്‍ ഉണ്ടായതെന്ന് ക്രിസ്എതേര്‍ടണ്‍ പറഞ്ഞു. ഗുണമുള്ള എന്തോ വാള്‍നട്ടില്‍ ഉണ്ടെന്ന് ഇതോടെ ബോധ്യമായി. ചിലപ്പോള്‍ ബയോ ആക്റ്റീവ് കോംപൗണ്ടുകളാകാം. അല്ലെങ്കില്‍ അവയുടെ ഫൈബര്‍ ആകാം.അതുമല്ലെങ്കില്‍ ഫാറ്റി ആസിഡ് മാത്രം ഉപയോഗിക്കുമ്പോള്‍ ലഭിക്കാത്ത മറ്റെന്തെങ്കിലും ആകാമെന്ന് ഡോ.ക്രിസ്എഥര്‍ടണ്‍സ് ലാബിലെ വിദ്യാര്‍ത്ഥിയും ന്യൂട്രിഷനില്‍ പിഎച്ച്ഡി ബിരുദധാരിയുമായ അലിസ ടിണ്ടാല്‍ പറഞ്ഞു.

വാള്‍നട്ടിന്റെ ഏതു ഭാഗമാണ് ആരോഗ്യത്തെ കാക്കുന്നത് എന്നതിനെ സംബന്ധിച്ചായിരുന്നു പഠനം. വാള്‍നട്ടില്‍ ആല്‍ഫലിനോലെനിക് ആസിഡ് (എഎല്‍എ) അടങ്ങിയിട്ടുണ്ട്. സസ്യാധിഷ്ഠിതമായ ഒമെഗ3 ആയിരിക്കാം രക്തസമ്മര്‍ദത്തെ ബാധിക്കുന്നതെന്നും ടിണ്ടാല്‍ പറഞ്ഞു. എഎല്‍എയാണോ ഹൃദയാരോഗ്യത്തെ കാക്കുന്നത്, അല്ലെങ്കില്‍ അതില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് പോലുള്ള മറ്റെന്തെങ്കിലും ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളാണോ എന്നറിയാവുന്ന രീതിയിലാണ് പഠനം രൂപകല്‍പ്പന ചെയ്തതെന്നും ടിണ്ടാല്‍ പറഞ്ഞു.

പഠനത്തിനായി ഗവേഷകര്‍ 30നും 65നും ഇടയില്‍ പ്രായമുള്ള അമിത വണ്ണക്കാരായ 45 പേരെയാണ് തെരഞ്ഞെടുത്തത്. പഠനത്തിന് മുമ്പായി, പങ്കെടുക്കുന്നവര്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക ഡയറ്റിലായിരുന്നു.

എല്ലാവരെയും രണ്ടാഴ്ചത്തേക്ക് ഒരേ ഡയറ്റിലാക്കിയ ശേഷമാണ് പഠനം ആരംഭിച്ചത്. പൂരിത കൊഴുപ്പില്‍ നിന്നും 12 ശതമാനം കലോറി ലഭിക്കുന്നതായിരുന്നു ഡയറ്റ്. അമേരിക്കയുടെ ശരാശരി ഡയറ്റാണിത്. ഇവരുടെ പഠന ഡയറ്റില്‍ വാള്‍നട്ടും മറ്റ് പൂരിത കൊഴുപ്പ് അടങ്ങിയ ഓയിലുകളും ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം മൂന്നു പഠന ഡയറ്റുകളില്‍ ഒന്ന് വീതം ഇടവിട്ട് പരീക്ഷിച്ചു. ഇവിടെ കുറഞ്ഞ അളവിലുള്ള ഫാറ്റാണ് ഉപയോഗിച്ചത്. ഇതില്‍ വാള്‍നട്ട് മുഴുവനായും ഉപയോഗിച്ച ഡയറ്റും വാള്‍നട്ട് ഇല്ലാതെ അതിന് തുല്ല്യമായ അളവില്‍ എഎല്‍എയും പോളി ഫാറ്റി ആസിഡും അടങ്ങിയ ഡയറ്റും എഎല്‍എയ്ക്കു തുല്ല്യമായ അളവില്‍ വാള്‍നട്ട് ഇല്ലാതെ പകരം ഓയിലിക്ക് ആസിഡ് ഉപയോഗിച്ച ഡയറ്റും ഉള്‍പ്പെടുന്നു.

പങ്കെടുത്തവരെല്ലാം ഓരോ ഡയറ്റും ആറാഴ്ച വീതം ഉപയോഗിച്ചു. ഓരോ ഡയറ്റ് പീരിയഡിനിടയിലും ഗവേഷകര്‍ ഇവരുടെ സിസ്റ്റോലിക്, ഡയസ്റ്റോലിക് ബ്ലഡ് പ്രഷറും ബ്രാക്കിയല്‍ പ്രഷറും കൊളസ്‌ട്രോളും ആര്‍ട്ടറി കനവും നിരീക്ഷിച്ചു. എല്ലാ പഠന ഡയറ്റുകളും ഹൃദയ ധമനികളെ ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വാള്‍നട്ട് മുഴുവന്‍ ഉപയോഗിച്ച ഡയറ്റ് കുറഞ്ഞ രക്ത സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള മികച്ച ഫലം നല്‍കി. ഈയിടെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന ഫലങ്ങളില്‍ ആരോഗ്യമുള്ള ഹൃദയത്തിന് പൂരിത കൊഴുപ്പുകള്‍ക്ക് പകരം ആരോഗ്യപ്രദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്ന് ടിണ്ടാല്‍ പറഞ്ഞു.

Comments

comments

Categories: Health
Tags: Walnut