നിങ്ങളെ തേടി വരും ഫോക്‌സ്‌വാഗണ്‍

നിങ്ങളെ തേടി വരും ഫോക്‌സ്‌വാഗണ്‍

ഉപയോക്താക്കളുടെ അടുത്തെത്താന്‍ പോപ്-അപ്, സിറ്റി സ്റ്റോറുകളുമായി ഫോക്‌സ്‌വാഗണ്‍

മുംബൈ: കാര്‍ സ്വന്തമാക്കാനഗ്രഹിക്കുന്നവരുടെ അടുത്തേക്ക് ചെല്ലുക എന്ന ലക്ഷ്യത്തോടെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പോപ്-അപ്, സിറ്റി സ്റ്റോറുകള്‍ തുറക്കുന്നു. രാജ്യത്തെ പ്രഥമ പോപ്-അപ് സിറ്റി സ്റ്റോറുകള്‍ കര്‍ണാടകയിലാണ്. പോപ്-അപ് സ്റ്റോര്‍ തുങ്കൂറിലും സിറ്റി സ്റ്റോര്‍ ബെംഗളൂരു നഗരത്തിലും ഉദ്ഘാടനം ചെയ്യപ്പെട്ടു.

പുതുമകളിലൂടെ ഭാവിയോട് സമരസപ്പെട്ടുപോവുക എന്ന കമ്പനിയുടെ ആഗോള ദൗത്യത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പോപ്-അപ്, സിറ്റി സ്റ്റോറുകള്‍ സാധാരണ ഷോറൂമകളേക്കാള്‍ ഉപയോക്തൃ സൗഹൃദമായിരിക്കും. കുടുംബാംഗങ്ങള്‍ ഒന്നാകെ എത്തി കാര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും വിധമുള്ള സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

അടുത്ത ഒരു വര്‍ഷത്തിനകം ഇത്തരം 30 പോപ്-അപ്, സിറ്റി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്റ്റര്‍ സ്റ്റെഫന്‍ നാപ്പ് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുടെ വരവും ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന പ്രതീക്ഷകളും കാരണം ബിസിനസ് സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്. ഇടപാടുകാര്‍ പുതുമ ആഗ്രഹിക്കുന്നു. അവരോടൊപ്പമാണ് ഫോക്‌സ്‌വാഗണ്‍ നീങ്ങുന്നതെന്ന് നാപ്പ് അഭിപ്രായപ്പെട്ടു.

സിറ്റി സ്റ്റോറുകള്‍ നഗരങ്ങളിലെ ഊര്‍ജ്വസ്വലരായ യുവാക്കളെ ഉദ്ദേശിച്ചുള്ളവയാണ്. സിറ്റി സ്റ്റോറുകളില്‍ കടലാസിന്റെ ഉപയോഗമുണ്ടായിരിക്കില്ല; സര്‍വതും ഡിജിറ്റലായിരിക്കും. ഇവയില്‍ വില്‍പനാനന്തര സേവനങ്ങളുണ്ടാവില്ല; തൊട്ടടുത്ത ഷോറൂമിലാണ് ഇത് ലഭ്യമാവുക.

ബെംഗളൂരുവില്‍ സിറ്റി സ്റ്റോറും തുങ്കൂറില്‍ പോപ്-അപ് സ്റ്റോറും തുറന്നതോടെ ഫോക്‌സ്‌വാഗണ് രാജ്യത്ത് 100 നഗരങ്ങളിലായി 119 ഷോറൂമുകളും 113 വര്‍ക്ക് ഷോപ്പുകളുമായി.

Comments

comments

Categories: Auto
Tags: Volkswagen