സഞ്ചാരികളെ വിസ്മയിപ്പിക്കാന്‍ വിവിഡ് സിഡ്‌നി

സഞ്ചാരികളെ വിസ്മയിപ്പിക്കാന്‍ വിവിഡ് സിഡ്‌നി

ഓസ്‌ട്രേലിയയില്‍ മേയ് 24ന് വിവിഡ് സിഡ്‌നിക്ക് തുടക്കമാകും

സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് മ്യൂസിക് ഉത്സവമായ വിവിഡ് സിഡ്‌നിക്ക് മേയ് 24ന് തിരി തെളിയും. ഓസ്‌ട്രേലിയയിലെ തീരദേശ പ്രവിശ്യയായ ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നിയിലാണ് വിവിഡ് സിഡ്‌നി അരങ്ങേറുക.

ലൈറ്റ് ആര്‍ട്ടിസ്റ്റുകളുടെയും സംഗീത കലാകാരന്മാരുടെയും മറ്റ് ക്രിയേറ്റിവ് പേഴ്‌സണാലിറ്റികളുടെയും ഏഷ്യാപസഫിക് മേഖലയിലെ കൂടിച്ചേരല്‍ കേന്ദ്രം കൂടിയാണ് വിവിഡ് സിഡ്‌നി. ഓസ്‌ട്രേലിയയിലെ ഏറ്റവും ആകര്‍ഷകമായ ഈ ആഘോഷം പതിനൊന്നാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷത്തെ വിവിഡ് സിഡ്‌നി പ്രോഗ്രാം വളരെ ആവേശകരവും വിഭിന്നവുമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റ് ടൂറിസം വകുപ്പും പ്രമുഖ ഇവന്റ് ഏജന്‍സികളും ചേര്‍ന്നാണ് വിവിഡ് സിഡ്‌നി സംഘടിപ്പിക്കുന്നത്. 2018ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 2.25 ദശലക്ഷം സന്ദര്‍ശകരാണ് വിവിഡ് സിഡ്‌നി സന്ദര്‍ശിച്ചത്. ഇതിലൂടെ 172.9 ദശലക്ഷം ഡോളറാണ് ന്യൂ സൗത്ത് വെയില്‍സ് സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകിയെത്തിയത്. ജൂണ്‍ 15ന് ആഘോഷങ്ങള്‍ അവസാനിക്കും.

Comments

comments

Categories: Auto
Tags: Vivid sidney