എണ്ണവിതരണം ഉടനടി കൂട്ടില്ല; യുഎഇ, സൗദി ഊര്‍ജ മന്ത്രിമാര്‍

എണ്ണവിതരണം ഉടനടി കൂട്ടില്ല; യുഎഇ, സൗദി ഊര്‍ജ മന്ത്രിമാര്‍

അമേരിക്കയില്‍ ഉല്‍പ്പാദനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എണ്ണക്ഷാമം ഉണ്ടാകില്ല

ജിദ്ദ: എണ്ണ ഉല്‍പാദനത്തില്‍ തല്‍സ്ഥിതി തുടരാന്‍ സാധ്യത. അടുത്ത മാസം വിയന്നയില്‍ നടക്കാനിരിക്കുന്ന ഒപെക് സമ്മേളനം വരെ എണ്ണയുല്‍പ്പാദനത്തില്‍ മുന്‍നിശ്ചയിച്ച കുറവ് തുടരാനാണ് ഒപെകും സഖ്യരാഷ്ട്രങ്ങളും ആലോചിക്കുന്നതെന്നും യുഎഇ, സൗദി അറേബ്യ രാഷ്ട്രങ്ങളിലെ ഊര്‍ജ മന്ത്രിമാര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ എണ്ണയുല്‍പ്പാദനം വര്‍ധിച്ച സാഹചര്യത്തില്‍ വിപണിയില്‍ ഉയര്‍ന്ന തോതില്‍ എണ്ണ എത്തുന്നുണ്ടെന്നും അതിനാല്‍ ഉടനടി വിതരണം വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും പ്രധാന എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. വിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ടാകുകയാണെങ്കില്‍ ഒപെക് അത് പരിഹരിക്കുമെന്നും നിലവില്‍ വിപണിയില്‍ ആവശ്യത്തിലേറെ എണ്ണ എത്തുന്നതിനാല്‍ അതിന്റെ സാഹചര്യമില്ലെന്നും യുഎഇ ഊര്‍ജമന്ത്രി സുഹൈല്‍ അല്‍ മസ്രോയി പറഞ്ഞു.

നിലവില്‍ വിപണിയില്‍ എണ്ണക്ഷാമം ഇല്ലെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിയും വ്യക്തമാക്കി. വിപണിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യം വന്നാല്‍ ഇടപെടുമെന്നും അമേരിക്കയില്‍ ആഴ്ചതോറും ഉല്‍പ്പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആവശ്യത്തിലധികം വിതരണം നടക്കുന്നുണ്ടെന്നും ഫാലി പറഞ്ഞു.

Comments

comments

Categories: Arabia
Tags: Oil price, UAE