ഭിന്നതകള്‍ സ്വാഭാവികം; വളര്‍ച്ചാ സ്ട്രാറ്റജി മാറില്ല; ഇന്‍ഡിഗോ സിഇഒ

ഭിന്നതകള്‍ സ്വാഭാവികം; വളര്‍ച്ചാ സ്ട്രാറ്റജി മാറില്ല; ഇന്‍ഡിഗോ സിഇഒ
  • പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച ട്രാക് റെക്കോഡാണ് ഇന്‍ഡിഗോയ്ക്കുള്ളതെന്ന് റോനോജോയ് ദത്ത
  • ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്ഥാപകരായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മിലാണ് തര്‍ക്കം

ന്യൂഡെല്‍ഹി: കമ്പനിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് സമ്മതിച്ച് ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോനോജോയ് ദത്ത. ഇത്ത ഭിന്നതകള്‍ പരിഹരിക്കാനായില്ലെങ്കില്‍ അവ പരസ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച ട്രാക് റെക്കോഡാണ് കമ്പനിക്കുള്ളതെന്നും കമ്പനിയുടെ വളര്‍ച്ച സ്ട്രാറ്റജി മാറ്റമില്ലാതെ തുടരുമെന്നും റോനോജോയ് വ്യക്തമാക്കി.

ചില കാര്യങ്ങളില്‍ തീര്‍ച്ചയായും കമ്പനിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇപ്പോഴുള്ള ഭിന്നതകള്‍ പരിഹരിക്കാനായില്ലെങ്കില്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ച്ചയായും പുറത്തുവരും. അല്ലാതെ അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും റോനോജോയ് ദത്ത അഭിപ്രായപ്പെട്ടു.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്ഥാപകരായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതായും ഇവ പരിഹരിക്കാനായില്ലെങ്കിലും വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടികൊണ്ടുള്ള റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സ്ഥാപകര്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണങ്ങള്‍ ഒന്നല്ലയെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇന്‍ഡിഗോയുടെ ഭാവി കാഴ്ച്ചപാട് സംബന്ധിച്ചും ഓഹരി ഉടമകളുടെ കരാര്‍ രാഹുല്‍ ഭാട്ടിയയ്ക്ക് അനുകൂലമായി വളച്ചൊടിച്ചതിനെ ചൊല്ലിയും സ്ഥാപകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഭാട്ടിയയയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന് ചെയര്‍മാനെയും മാനേജിംഗ് ഡയറക്റ്റര്‍, സിഇഒ, പ്രസിഡന്റ് എന്നിവരടക്കമുള്ളവരെയും നിയമിക്കാന്‍ അധികാരം നല്‍കുന്നതാണ് ഓഹരി ഉടമകളുമായുള്ള കരാര്‍. ഒക്‌റ്റോബറില്‍ കരാറിന്റെ കലാവധി തീരുക. മൂന്ന് നോണ്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്റര്‍മാരെ നിയമിക്കാനുള്ള അധികാരവും കരാര്‍ രാഹുല്‍ ഭാട്ടിയയ്ക്ക് നല്‍കുന്നുണ്ട്.

രാകേഷ് ഗംഗ്വാളിനും അദ്ദേഹത്തിന്റെ കൂടുംബത്തിനും ഓഹരി അവകാശമുള്ള ആര്‍ജി ഗ്രൂപ്പിന് യാതൊരു താല്‍പ്പര്യമില്ലെന്നും ഓഹരി ഉടമകളുടെ കരാര്‍ പുതുക്കാന്‍ ആഗ്രഹമില്ലെന്നും ഗംഗ്വാള്‍ പറയുന്നതെന്ന് ദത്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്‍ഡിഗോയില്‍ ഒരു ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററെ മാത്രം നിയമിക്കാനാണ് ആര്‍കെ ഗ്രൂപ്പിന് കരാര്‍ പ്രകാരം അനുമതിയുള്ളത്. റിട്ടയര്‍ ചെയ്യാത്ത ഡയറക്റ്ററായിരിക്കണം ഇത്. സീനിയര്‍ എക്‌സിക്യൂട്ടീവുകളുടെ നിയമന കാര്യത്തിലും സ്ഥാപകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

തുടര്‍ച്ചയായി മാനേജ്‌മെന്റ് അഴിച്ചുപണികളിലൂടെ ഇന്‍ഡിഗോ കടന്നുപോയിട്ടുണ്ട്. ഈ പരിവര്‍ത്തന ഘട്ടത്തില്‍ ചെറിയ രീതിയിലുള്ള തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും പതിവാണെന്നും ദത്ത പറഞ്ഞു. മാനേജ്‌മെന്റില്‍ മാറ്റം വരുത്തുന്നതിന് കമ്പനി ബോര്‍ഡും പ്രൊമോട്ടര്‍മാരും ഒറ്റകെട്ടായി പ്രവര്‍ത്തിച്ചതായും ദത്ത വ്യക്തമാക്കി. മാനേജ്‌മെന്റ് തലത്തിലെ എല്ലാ മാനേജ്‌മെന്റ് അഴിച്ചുപണികളും ഉന്നത തലത്തിലെ സ്വരചേര്‍ച്ചയില്ലായ്മയുടെ സൂചനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News