ആമസോണിലൂടെ ഇനി ഇന്ത്യന്‍ യാത്രികര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

ആമസോണിലൂടെ ഇനി ഇന്ത്യന്‍ യാത്രികര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ ആഭ്യന്തര യാത്രകള്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഇന്ത്യന്‍ യാത്രികര്‍ക്ക് ലഭ്യമായി തുടങ്ങി. ഷോപ്പിംഗ്, പണം കൈമാറ്റം, ബില്‍ അടയ്ക്കല്‍, മൊബീല്‍ ചാര്‍ജ് ചെയ്യല്‍ തുടങ്ങിയവയ്‌ക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിംഗും ഇനി ഒറ്റ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുകയാണെന്ന് ആമസോണ്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഓണ്‍ലൈന്‍ ട്രാവര്‍ ആന്‍ഡ് ലെഷര്‍ പ്ലാറ്റ്‌ഫോമായ ക്ലിയര്‍ ട്രിപ്പുമായുള്ള സഹകരണത്തിലൂടെയാണ് പുതിയ സേവനം ആമസോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ക്ലിയര്‍ ട്രിപ്പുമായുള്ള സഹകരണത്തില്‍ സന്തുഷ്ടരാണെന്നും മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ സഹകരണത്തിലൂടെ സാധിക്കുമെന്നും ആമസോണ്‍ പേയുടെ ഡയറക്റ്റര്‍ ഷറിഖ് പ്ലസ്റ്റിക്‌വാല പറഞ്ഞു. ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് ഒരു തരത്തിലുള്ള അധിക തുകയും ആമസോണ്‍ ഈടാക്കുന്നില്ലെന്നും വിമാനക്കമ്പനികള്‍ ഈടാക്കുന്ന തുക മാത്രം നല്‍കിയാല്‍ മതിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആമസോണ്‍ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലുമുള്ള ആമസോണ്‍ പേ പേജിലാണ് വിവിധ ഫ്‌ലൈറ്റുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുക. കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നതിനും പ്രൈം അംഗത്വത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ തുടരുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy