പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തില്‍ 6 % വര്‍ധന

പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തില്‍ 6 % വര്‍ധന

ഏപ്രിലില്‍ രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കം വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം വര്‍ധിച്ച് 60.07 മില്യണ്‍ ടണ്ണിലേക്കെത്തി. മുന്‍ വര്‍ഷം ഏപ്രിലില്‍ 56.86 മില്യണ്‍ ടണ്ണിന്റെ ചരക്കുനീക്കമാണ് രേഖപ്പെടുത്തിയിരുന്നത്. കല്‍ക്കരി, പെട്രോളിയം, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ ആവശ്യകത വര്‍ധിച്ചതാണ് പ്രധാനമായും ചരക്കുനീക്കത്തിന്റെ വളര്‍ച്ചയില്‍ പ്രതിഫലിച്ചതെന്ന് ഇന്ത്യന്‍ പോര്‍ട്‌സ് അസോസിയേഷന്‍ ( ഐപിഎ) വ്യക്തമാക്കുന്നു. കണ്ടെയ്‌നറുകളുടെ ചരക്കുനീക്കത്തിലും വര്‍ധന പ്രകടമായിട്ടുണ്ട്.

12 തുറമുഖങ്ങളിലുമായി കൈകാര്യം ചെയ്യപ്പെട്ട ചുട്ടെടുക്കുന്ന കല്‍ക്കരിയുടെ അളവ് 30.62 ശതമാനം വര്‍ധിച്ച് 5.51 മില്യണ്‍ ടണ്ണിലേക്കെത്തി. താപ കല്‍ക്കരിയുടെയും ആവി കല്‍ക്കരിയുടെയും വിഭാഗം 12.65 ശതമാനം വളര്‍ച്ചയോടെ 10.91 മില്യണ്‍ ടണ്‍ ചരക്കുനീക്കത്തിലേക്കെത്തി. ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദക രാഷ്ട്രമാണ് ഇന്ത്യ.

പ്രമുഖ തുറമുഖങ്ങള്‍ കൈകാര്യം ചെയ്ത കണ്ടെയ്‌നര്‍ ചരക്കുകളുടെ അളവ് 5.74 ശതമാനം വര്‍ധിച്ച് 12.54 മില്യണ്‍ ടണ്ണിലേക്കെത്തി. പെട്രോളിയം, ഓയില്‍ ലൂബ്രിക്കന്റ് ( പിഒഎല്‍) വിഭാഗത്തിലെ ചരക്കുനീക്കം 11 ശതമാനം വര്‍ധനയോടെ 18.99 മില്യണ്‍ ടണ്ണിലേക്കെത്തി. ദീന്‍ദയാല്‍ പോര്‍ട്ടാണ് ഏറ്റവുമധികം ചരക്കുനീക്കം ഏപ്രിലില്‍ നടത്തിയത്, 11.30 മില്യണ്‍ ടണ്‍. കൊച്ചി ഉള്‍പ്പടെയുള്ള 12 പ്രമുഖ തുറമുഖങ്ങളിലൂടെയാണ് രാജ്യത്തെ ചരക്കുനീക്കത്തിന്റെ 60 ശതമാനവും നടക്കുന്നത്.

Comments

comments

Categories: FK News

Related Articles