മേയില്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടത് 6,399 കോടിയുടെ എഫ്പിഐ

മേയില്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടത് 6,399 കോടിയുടെ എഫ്പിഐ

തുടര്‍ച്ചയായ മൂന്നു മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മേയ് മാസത്തില്‍ വിറ്റഴിക്കലേക്ക് നീങ്ങി. മേയിലെ ഇതുവരെയുള്ള വ്യാപാര സെഷനുകളില്‍ നിന്നായി 6,399 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയത്. മേയ് 2-17 കാലയളവില്‍ ഇക്വിറ്റികളില്‍ 4,786.38 കോടി രൂപയുയെും ഡെറ്റ് വിപണിയില്‍ 1,612.62 കോടി രൂപയുടെയും അറ്റ പിന്‍ വലിക്കല്‍ നടന്നു.

യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമായതും പൊതു തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതുമാണ് നിക്ഷേപകരുടെ മനോഭാവത്തെ ബാധിക്കുന്നത്. ഏപ്രിലില്‍ 16,093 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ എഫ്പിഐ കള്‍ നടത്തിയത്. മാര്‍ച്ചില്‍ 45,981 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെയപം അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയിരുന്നത്. ജനുവരിയില്‍ 5,264 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകളില്‍ നിന്നുണ്ടായത്.

മേയിലെ തിരിച്ചടി അപ്രതീക്ഷിതമല്ലായിരുന്നുവെന്നും വ്യാപാര യുദ്ധം ആഗോള തലത്തില്‍ തന്നെ വിപണികളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മോണിംഗ് സ്റ്റാര്‍ റിസര്‍ച്ചിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. വിവിധ കേന്ദ്ര ബാങ്കുകളുടെ നയ പ്രഖ്യാപനത്തിന്റെ പ്രതിഫലനമായാണ് കഴിഞ്ഞ മാസങ്ങളില്‍ വികസ്വര വിപണികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിയത്.

Comments

comments

Categories: Business & Economy