വിവാ ടെക്കില്‍ വിസ്മയമായി ബോള്‍ട്ട് ബി-നാനോ

വിവാ ടെക്കില്‍ വിസ്മയമായി ബോള്‍ട്ട് ബി-നാനോ

ബോള്‍ട്ട് എന്ന കമ്പനിയെ പിന്തുണയ്ക്കുന്നത് ആരെന്നോ ? ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്നെ

പാരിസ് : ഈ വര്‍ഷത്തെ വിവാ ടെക്‌നോളജി സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രമായത് ബി-നാനോ എന്ന കാര്‍. യുഎസ്സിലെ ഫ്‌ളോറിഡ ആസ്ഥാനമായ ബോള്‍ട്ട് എന്ന കമ്പനിയാണ് പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ വിവാ ടെക്കില്‍ പ്രദര്‍ശിപ്പിച്ചത്. ബോള്‍ട്ട് എന്ന കമ്പനിയെ പിന്തുണയ്ക്കുന്നത് ആരെന്നോ ? ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്നെ. 2018 ലാണ് ബോള്‍ട്ട് കമ്പനി സ്ഥാപിച്ചത്. റൈഡ് ഷെയറിംഗ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ബി-നാനോ നിര്‍മ്മിച്ചിരിക്കുന്നത്. നഗരങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 2 സീറ്റര്‍ ഇലക്ട്രിക് വാഹനമാണ് ബി-നാനോ.

രണ്ട് മൈല്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മൈക്രോ സ്‌കൂട്ടറുകള്‍ ബോള്‍ട്ട് നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് കാറുകളിലേക്ക് തിരിയുന്നത്. മൂന്ന് മുതല്‍ 24 വരെ കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനമാണ് ബി-നാനോ. റെനോ ട്വിസി പോലത്തെ കുഞ്ഞന്‍ വാഹനം. ബാഗുകള്‍ സൂക്ഷിക്കുന്നതിനും കാറിനകത്ത് സ്ഥലസൗകര്യമുണ്ട്. ഡ്രൈവിംഗ് റേഞ്ച്, വേഗത തുടങ്ങിയ സാങ്കേതിക വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ചാര്‍ജ് തീര്‍ന്നതു മാറ്റി റീച്ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ബി-നാനോയുടെ പ്രത്യേകതയെന്ന് ബോള്‍ട്ട് അറിയിച്ചു. ഇത്തരം ബാറ്ററികള്‍ ഉപയോഗിക്കുന്ന ലോകത്തെ ഒരേയൊരു ഇലക്ട്രിക് മൈക്രോ കാറാണ് ബി-നാനോ. സ്പാനിഷ് വാഹന നിര്‍മ്മാതാക്കളായ സിയറ്റ് ഈ വര്‍ഷം മാര്‍ച്ചില്‍ മിനിമോ എന്ന ക്വാഡ്രിസൈക്കിള്‍ അനാവരണം ചെയ്തിരുന്നു. സ്വാപ്പ് ചെയ്യാന്‍ കഴിയുന്ന ബാറ്ററി ഉപയോഗിക്കുന്ന ഈ മോഡല്‍, പക്ഷേ 2021 നുശേഷമായിരിക്കും നിര്‍മ്മിക്കുന്നത്. അതേസമയം ബി-നാനോയുടെ ബുക്കിംഗ് ബോള്‍ട്ട് സ്വീകരിച്ചുതുടങ്ങി.

Comments

comments

Categories: Auto
Tags: Bolt B nano