മഹീന്ദ്ര എക്‌സ്‌യുവി 500 യില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കും

മഹീന്ദ്ര എക്‌സ്‌യുവി 500 യില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കും

ഡബ്ല്യു11 (ഒ) എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ നല്‍കുന്നത്

ന്യൂഡെല്‍ഹി : ഈ മാസം 31 മുതല്‍ മഹീന്ദ്ര എക്‌സ്‌യുവി 500 എസ്‌യുവിയില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കും. ഡബ്ല്യു11 (ഒ) എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ നല്‍കുന്നത്. അതായത് വാഹനത്തിലെ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനി ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി ഉള്ളതായിരിക്കും. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റത്തില്‍ കണക്റ്റ് ചെയ്യാം. ടാറ്റ ഹാരിയറില്‍ ഈയിടെ ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി നല്‍കിയിരുന്നു. ഇക്കാര്യം മഹീന്ദ്രയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കണം.

മഹീന്ദ്ര എക്‌സ്‌യുവി 500 യുടെ ഡബ്ല്യു3 എന്ന പുതിയ ബേസ് വേരിയന്റ് ഈയിടെ വിപണിയിലെത്തിച്ചിരുന്നു. ബിഎസ് പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമായി 7 സീറ്റ് എസ്‌യുവി പരീക്ഷണ ഓട്ടം നടത്തുന്നത് ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ട്യൂണുകളില്‍ ഈ എന്‍ജിന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതു തലമുറ സ്‌കോര്‍പിയോ, ഥാര്‍ മോഡലുകളില്‍ ഈ എന്‍ജിന്‍ നല്‍കും.

ഫോഡുമായി ചേര്‍ന്നാണ് അടുത്ത തലമുറ മഹീന്ദ്ര എക്‌സ്‌യുവി 500 വികസിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പങ്കാളിത്തത്തിന്റെ ഭാഗമായി, അടുത്ത തലമുറ എക്‌സ്‌യുവി 500 യുടെ അണ്ടര്‍പിന്നിംഗ്‌സ് ഉപയോഗിച്ച് പുതിയ ഫോഡ് എസ്‌യുവി വികസിപ്പിക്കും.

Comments

comments

Categories: Auto