ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ 6 ന് പുറത്തിറക്കും

ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ 6 ന് പുറത്തിറക്കും

മാരുതി സുസുകി ബലേനോ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ടൊയോട്ട ഗ്ലാന്‍സ

ന്യൂഡെല്‍ഹി : മാരുതി സുസുകി ബലേനോ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ടൊയോട്ട ഗ്ലാന്‍സ അടുത്ത മാസം 6 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ലോഞ്ച് തിയ്യതി വ്യക്തമാക്കുന്ന പുതിയ ടീസര്‍ ടൊയോട്ട പുറത്തുവിട്ടു. സുസുകി, ടൊയോട്ട എന്നീ രണ്ട് ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയിലും മറ്റുചില വിപണികളിലും സഖ്യം സ്ഥാപിച്ചിരുന്നു. ഇതനുസരിച്ച് ടൊയോട്ട നിര്‍മ്മിക്കുന്ന മൂന്ന് മാരുതി സുസുകി മോഡലുകളിലൊന്നാണ് ബലേനോ അടിസ്ഥാനമാക്കിയ ഗ്ലാന്‍സ.

ബലേനോ റീബാഡ്ജ് ചെയ്തതാണ് ടൊയോട്ട ഗ്ലാന്‍സ. ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഫേസ്‌ലിഫ്റ്റ് ചെയ്ത ബലേനോയിലെ അതേ അലോയ് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ കാണാം. പുതിയ 2 സ്ലാറ്റ് ക്രോം ഗ്രില്‍ ഫോര്‍ച്യൂണറില്‍നിന്ന് കടംകൊണ്ടതാണെന്ന് തോന്നുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍ കണ്ട മാറ്റം അതുമാത്രമാണ്. ബലേനോയിലെ അതേ കാബിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്റ്റിയറിംഗ് വളയത്തില്‍ ടൊയോട്ട ബാഡ്ജ് ഉണ്ടാകും.

മാരുതി സുസുകി ബലേനോ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ കെ12 പെട്രോള്‍ എന്‍ജിന്‍ ഗ്ലാന്‍സയില്‍ നല്‍കും. ടൊയോട്ട തങ്ങളുടെ 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും നല്‍കിയേക്കും. 79 ബിഎച്ച്പി, 104 എന്‍എം ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കും. സിവിടി ഓപ്ഷണലായിരിക്കും. 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ മോട്ടോര്‍ നല്‍കുമെന്ന് ഉറപ്പില്ല. വി, ജി എന്നീ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമായിരിക്കും ടൊയോട്ട ഗ്ലാന്‍സ വില്‍ക്കുന്നത്.

Comments

comments

Categories: Auto