തൂക്കംകുറയ്ക്കല്‍ ശസ്ത്രക്രിയ ഉപകാരപ്രദം കൗമാരക്കാര്‍ക്ക്

തൂക്കംകുറയ്ക്കല്‍ ശസ്ത്രക്രിയ ഉപകാരപ്രദം കൗമാരക്കാര്‍ക്ക്

പൊണ്ണത്തടി കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ മുതിര്‍ന്നവരേക്കാള്‍ ഉപകാരപ്പെടുന്നത് കൗമാരക്കാരിലാണെന്ന് റിപ്പോര്‍ട്ട്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുതിര്‍ന്നവര്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാകാറുള്ളത്. ഇത് അവരില്‍ ശാരീരികവും മാനസികവുമായ വലിയ സമ്മര്‍ദ്ദമേല്‍പ്പിക്കുകയും ചെയ്യുന്നു. തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയ വൈകിപ്പിക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇത്തരം ശസ്ത്രക്രിയയുടെ ആജീവനാന്ത പ്രത്യാഘാതങ്ങള്‍ അറിയാന്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പൊണ്ണത്തടി, മറ്റേതെങ്കിലും രോഗങ്ങള്‍ വികസിക്കാനും അകാലമരണത്തിനും സാധ്യതയുണ്ടാക്കുന്നു. ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകള്‍ തുടങ്ങിയവയിലൂടെ ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തവര്‍ക്കായാണ് ശസ്ത്രക്രിയ ആവിഷ്‌കരിച്ചത്.

രണ്ടു പഠനങ്ങളിലായി ഗ്യാസ്ട്രിക്ക് ബൈപാസ് ശസ്ത്രക്രിയക്കു വിധേയരായ 161 കൗമാരക്കാരുടെയും കൗമാരത്തില്‍ പൊണ്ണത്തടിയുണ്ടായിരുന്ന 396 പ്രായപൂര്‍ത്തിയായവരുടെയും വിവരങ്ങളാണു ശേഖരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിപ്പുറം ഇരുവിഭാഗങ്ങളുടെയും തൂക്കം 26% മുതല്‍ 29% വരെ കുറഞ്ഞു. പ്രമേഹരോഗികളായ കൗമാരക്കാരില്‍ 86%വും മുതിര്‍ന്നവരില്‍ 53 ശതമാനം പേരും രോഗവിമുക്തി നേടി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൗമാരക്കാരില്‍ 68% ലും മുതിര്‍ന്നവരില്‍ 41% ലും കുറഞ്ഞതായി കണ്ടെത്തി. കൗമാരപ്രായത്തില്‍ ചില പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണ്, ഇക്കൂട്ടരില്‍ രണ്ടാമതും ഒരുശസ്ത്രക്രിയ വേണ്ടി വരുന്നു.

യുഎസിലെ ഏതാണ്ട് ആറു ശതമാനം കൗമാരപ്രായക്കാര്‍ പൊണ്ണത്തടിയുള്ളവരാണ്. ബാരിയാട്രിക് ശസ്ത്രക്രിയ മാത്രമാണ് ഇവരില്‍ വിജയകരമായ ഏക ദീര്‍ഘകാല ചികില്‍സാ മാര്‍ഗ്ഗം. കൗമാരക്കാരായ കുട്ടികള്‍ മുതിര്‍ന്നവരുടെ തൂക്കത്തിനൊപ്പമെത്തി നില്‍ക്കുമ്പോള്‍ കൗമാരത്തില്‍ പൊണ്ണത്തടി ഉണ്ടായ മുതിര്‍ന്നവരില്‍ പ്രായാധിക്യം വന്നവരേക്കാള്‍ ആരോഗ്യപ്രശ്‌നവും കാണപ്പെടുന്നു. ഇതിനാലാണ് പ്രായമേറും മുമ്പ് ശസ്ത്രക്രിയ ചെയ്യുകയാണ് ഉചിതമെന്നു പറയുന്നത്.

Comments

comments

Categories: Health
Tags: obesity, Surgery