സ്തനാര്‍ബുദമകറ്റാന്‍ തടികുറയ്ക്കൂ, പഴങ്ങള്‍ കഴിക്കൂ

സ്തനാര്‍ബുദമകറ്റാന്‍ തടികുറയ്ക്കൂ, പഴങ്ങള്‍ കഴിക്കൂ

ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പെടുത്തുന്നതും സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രണ്ടു ദശാബ്ദത്തിലേറെയായി 49,000 സ്ത്രീകളില്‍ നടത്തിയ നിരന്തര പരീക്ഷണങ്ങളുടെ ഫലമായതിനാല്‍ ഏറെക്കുരെ കൃത്യമായ ഗവേഷണമാണിതെന്നു പരിഗണിക്കപ്പെടുന്നു. എട്ട് വര്‍ഷമായി ഭക്ഷണക്രമത്തില്‍ ഇത്തരം മാറ്റം വരുത്തിയ സ്ത്രീകളില്‍, പിന്നീട് സ്തനാര്‍ബുദം ഉണ്ടായെങ്കിലും, ഭക്ഷണക്രമീകരണം മാറ്റാത്ത, ഇതേ രോഗം ബാധിച്ചവരെ അപേക്ഷിച്ച് മരണത്തിനുള്ള സാധ്യത 21% കുറഞ്ഞുവെന്ന് പരീക്ഷണനിരീക്ഷണങ്ങളില്‍ വ്യക്തമായി.

ഭക്ഷണക്രമം മാറ്റിയതു കൊണ്ടു രോഗം വികസിക്കാനുള്ള സാധ്യത തീരെ ചെറുതായിരുന്നുവെന്നതും ഭക്ഷണത്തിന്റെ പ്രാധാന്യം വലുതായിരുന്നില്ലെന്നതുമാണ് ഇക്കര്യത്തിലെ വ്യത്യാസം തെളിയാന്‍ 20 വര്‍ഷമെടുക്കാനുള്ള കാരണം. ഭക്ഷണക്രമത്തിലെ മാറ്റം സ്തനാര്‍ബുദസാധ്യത കുറയ്ക്കുന്നില്ലെന്ന സത്യം മനസിലാക്കാനായെന്നതാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം. എങ്കിലും സ്ത്രീകള്‍ തങ്ങളുടെ ജീവിതചര്യക്കും മാറ്റം വരുത്തണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നു. ഭക്ഷണക്രമം മാറ്റുക, വ്യായാമം ചെയ്യുക, തടി കുറയ്ക്കുക എന്നിവ ചികില്‍സയ്ക്കു തുല്യമാണെന്ന് ബോസ്റ്റണിലെ കാന്‍സര്‍വിദഗ്ധ ഡോ. ജെന്നിഫര്‍ ലിജിബെല്‍ പറയുന്നു.

1990 കളില്‍ തുടങ്ങിയ ഗവേഷണത്തില്‍ സ്തനാര്‍ബുദം ഇല്ലാത്ത 50 മുതല്‍ 79 വരെ പ്രായമുള്ള 48,835 സ്ത്രീകളെയാണ് പങ്കാളികളാക്കിയത്. തുടക്കത്തില്‍, കൊഴുപ്പില്‍ നിന്ന് മൂന്നിലൊന്ന് കലോറി അവര്‍ക്കു ലഭ്യമാക്കിയിരുന്നു. ഒരു സംഘത്തിന് പതിവായി കൗണ്‍സിലിംഗ് സെഷനുകള്‍ നല്‍കുകയും കൊഴുപ്പ് 20% മായി നിയന്ത്രിക്കാനും കൂടുതല്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബാക്കിയുള്ളവരെ പരമ്പരാഗത ഭക്ഷണ ശീലങ്ങള്‍ തുടരാന്‍ അനുവദിച്ചു.

കൊഴുപ്പ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട ആദ്യ ഗ്രൂപ്പിന് ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു വര്‍ഷംവരെ കഴിക്കുന്ന കൊഴുപ്പിന്റെ അളവ് 24% വരെ കുറയ്ക്കാനായി. എട്ടു വര്‍ഷത്തിനു ശേഷം അത് 30% വരെയായി കുറച്ചു. എന്നാല്‍ താരതമ്യപഠനത്തിനായുള്ള മറ്റേ ഗ്രൂപ്പിലെ ഫാറ്റ് ഉപഭോഗം അതേ നിലില്‍ തുടര്‍ന്നു.

ആദ്യ ഗ്രൂപ്പില്‍പ്പെട്ടവരില്‍ സ്തനാര്‍ബുദം ബാദിച്ചവരുണ്ടായിരുന്നെങ്കിലും അവരിലെ മരണനിരക്ക് കുറവായിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിനുശേഷം, ഈ രോഗം ബാധിച്ച മരണത്തില്‍ വ്യത്യാസമുണ്ടെങ്കിലും 383 സ്ത്രീകള്‍ മാത്രമാണ് സ്തനാര്‍ബുദം ബാധിച്ചത്.

Comments

comments

Categories: Health