ജയില്‍ ശിക്ഷയ്ക്ക് പകരം അബുദാബിയിലും റാസ് അല്‍ ഖൈമയിലും ഇലക്ട്രോണിക് ടാഗിംഗ്

ജയില്‍ ശിക്ഷയ്ക്ക് പകരം അബുദാബിയിലും റാസ് അല്‍ ഖൈമയിലും ഇലക്ട്രോണിക് ടാഗിംഗ്

പ്രതികള്‍ക്കും കുറ്റവാളികള്‍ക്കും സമൂഹവുമായി ഇടപെടാനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അബുദാബി: ജയില്‍ ശിക്ഷയ്ക്ക് പകരമായി അബുദാബിയിലും റാസ് അല്‍ ഖൈമയിലും കുറ്റവാളികള്‍ക്ക് ഇലക്ട്രോണിക് ടാഗിങ് ഏര്‍പ്പെടുത്തുന്നു. ശിക്ഷാനടപടികള്‍ക്കായി പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുക്കാനുള്ള ഭരണകൂട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ടാഗിങ് നടപ്പാക്കുന്നത്.

അബുദാബിയിലെ ജയിലുകളിലും മറ്റ് ശിക്ഷാകേന്ദ്രങ്ങളിലും വിചാരണയ്ക്ക് മുമ്പായി കസ്റ്റഡിയില്‍ കഴിയുന്നവരും ജയില്‍ശിക്ഷ അനുഭവിക്കുന്നവരുമായ 133ഓളം തടവുകാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് ടാഗിംഗ് നല്‍കുക. നിരന്തരമായ റേഡിയോ സംപ്രേഷണം, സാറ്റലൈറ്റ് നിരീക്ഷണം എന്നിങ്ങനെ രണ്ട് തരത്തിലായിരിക്കും ഇവയുടെ പ്രവര്‍ത്തം.

ശിക്ഷാകാലത്തുടനീളം കുറ്റവാളിയുടെ കണങ്കാലില്‍ ചാര്‍ത്തുന്ന ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് കുറ്റവാളി എവിടെയാണ് ഉള്ളതെന്ന സ്ഥലകാലവിവരങ്ങള്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ഓപ്പറേഷന്‍സ് സെന്ററിലേക്ക് ഇലക്ട്രോണിക് സിഗ്നലുകളായി അയച്ചുകൊടുക്കും. ഇനി അഥവാ ഉപകരണങ്ങള്‍ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്താല്‍ അക്കാര്യം സംബന്ധിച്ച അറിയിപ്പും പോലീസിന് ലഭിക്കും.

പ്രതികള്‍ക്കും കുറ്റവാളികള്‍ക്കും സമൂഹവുമായി ഇടപെടാനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല ജയിലിലടച്ച് ഒറ്റപ്പെടുത്തി വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരികെ പോകാതെ നല്ല ജീവിതം നയിക്കാനുള്ള പ്രചോദനം അവരിലുണ്ടാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

റാസ് അല്‍ ഖൈമയില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഡിപാര്‍ട്‌മെന്റുമായും ആഭ്യന്തര മന്ത്രാലയവുമായും സഹകരിച്ചാണ് ഈ ക്രിമിനല്‍ ചട്ടങ്ങളിലെ പുതിയ ഭേദദതികളുടെ ഭാഗമായ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ജയിലുകളില്‍ കുറ്റവാളികള്‍ അധികരിക്കാതിരിക്കാനും അത് വഴിയുള്ള ചിലവുകള്‍ കുറയ്ക്കാനം ഈ പദ്ധതി സര്‍ക്കാരിന് ഗുണകരമാകും.

Comments

comments

Categories: Arabia