മനുഷ്യസാധ്യ പ്രവര്‍ത്തനങ്ങളുമായി നിര്‍മിതബുദ്ധി

മനുഷ്യസാധ്യ പ്രവര്‍ത്തനങ്ങളുമായി നിര്‍മിതബുദ്ധി

മനുഷ്യന്റെ തിരിച്ചറിയല്‍ ശേഷിക്കു സമാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇന്നു നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)ക്കു കഴിയുന്നു. വളരെ കൃത്യമായ ദൗത്യങ്ങള്‍ പരിശീലിപ്പിച്ചാണ് മിക്കവാറും എഐ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ശാസ്ത്രജ്ഞര്‍ ഒരു നിര്‍മിതബുദ്ധി സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിസ്ഥിതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയുള്ള തെരച്ചിലിനും ദുരന്തനിവാരണത്തിന് കൃത്യതയോടെ പ്രവര്‍ത്തിക്കാനാകുന്ന യന്ത്രമനുഷ്യരെ വികസിപ്പിക്കാനും സാധ്യതയേറ്റുന്നു. മുന്‍ പരിചയമുള്ള ചുറ്റുപാടുകളിലോ മുമ്പ് അനുഭവിച്ച ഒരു പരിതസ്ഥിതിയിലോ ഉള്ള ഒരു വസ്തുവിനെ തിരിച്ചറിയുന്നതിനോ അതിന്റെ വ്യാപ്തിയെ കുറിച്ചോ, എഐ ഉപകരണങ്ങളെ വളരെ കൃത്യമായ ദൗത്യങ്ങളേല്‍പ്പിക്കാന്‍ ഇതിലൂടെയാകും. തലച്ചോറില്‍ നിന്ന് സന്ദേശം വഹിക്കുന്ന ധമനീശൃംഖലകളില്‍ നിന്ന് പ്രചോദനം കൊണ്ടുള്ള ഒരു തരം മെഷീന്‍ലേണിംഗ് സങ്കേതമാണ് ഇതില്‍ പ്രയോഗിക്കുന്നത്. വിവിധ പരിസ്ഥിതികളില്‍ എടുത്തിട്ടുള്ള ആയിരക്കണക്കിന് 360 ഡിഗ്രി ചിത്രങ്ങളാണ് പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അപരിചിതമായ ഒരിടത്ത് എത്തുന്ന റോബോട്ടോ എഐ ഉപകരണമോ വ്യത്യസ്തങ്ങളായ നിരവധി സ്‌നാപ്പ്‌ഷോട്ടുകള്‍ എടുക്കുന്നു. ഈ സംവിധാനം ഫലപ്രദമാക്കുന്നത്, ഉറപ്പു പറയാന്‍ കാരണം അത് കേവലം വിവിധ ദിശകളില്‍ നിന്നു ചിത്രങ്ങള്‍ എടുക്കുന്നുവെന്നതല്ല, മറിച്ച് ഓരോ പുതിയ ചിത്രവും എടുക്കുമ്പോള്‍ ആ രംഗത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ വിവരം പുതുക്കി ചേര്‍ക്കുക കൂടി ചെയ്യുകയാണ്. സൂക്ഷ്മമായ സമയ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഉപകരണത്തെ രൂപകല്‍പ്പന ചെയ്യുക എന്നതാണ് ശാസ്ത്രജ്ഞരുടെ പ്രധാന വെല്ലുവിളികളില്‍ ഒന്ന്. തിരയല്‍-ആവര്‍ത്തന പ്രയോഗത്തില്‍ ഇത് വളരെ നിര്‍ണായകമാകും. ഉദാഹരണമായി, കത്തുന്ന കെട്ടിടത്തില്‍ ഒരു റോബോട്ടിനെ അയയ്ക്കുമ്പോള്‍ അത് ആളുകള്‍, തീജ്വാലകള്‍, അപകടകരമായ വസ്തുക്കള്‍ എന്നിവ പെട്ടെന്നു തിരിച്ചറിയുകയും അഗ്‌നിശമനക്കാര്‍ക്കു വിവരങ്ങള്‍ കൈമാറുകയും ചെയ്യും.

Comments

comments

Categories: Health