അപ്പോളോയില്‍ ടോട്ടല്‍ മാരോ ഇറാഡിയേഷന്‍

അപ്പോളോയില്‍ ടോട്ടല്‍ മാരോ ഇറാഡിയേഷന്‍

ഇന്ത്യയിലെ കാന്‍സര്‍ ചികില്‍സയില്‍ നാഴികക്കല്ലായി ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്റര്‍. ടോട്ടല്‍ മാരോ ഇറാഡിയേഷന്‍ (ടിഎംഐ), എന്ന നൂതന റേഡിയേഷന്‍ ചികില്‍സാരീതി നടത്തിക്കൊണ്ടാണിത്. ഇതര ശരീരഭാഗങ്ങളെ ബാധിക്കാതെ റേഡിയേഷനിലൂടെ രക്താര്‍ബുദം ബാധിച്ച രോഗിയില്‍ പൂര്‍ണമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണു പ്രോട്ടോണ്‍. പ്രോട്ടോണ്‍ ചികിത്സയിലൂടെ പൂര്‍ണ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നരാജ്യത്തെ ആദ്യആശുപത്രിയാണ് അപ്പോളോയെന്ന് അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. പ്രീത റെഡ്ഡി പറഞ്ഞു.

ഒമാനില്‍ നിന്നുള്ള 35കാരിയായ നഴ്‌സിലാണ് ടിഎംഐ ചികില്‍സ നടത്തിയത്. സ്ഥാപിക്കപ്പെട്ട ശേഷം ഏതാനും മാസങ്ങള്‍ക്കു ശേഷം പിന്നിട്ടപ്പോള്‍ത്തന്നെ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് നിര്‍ണായക നേട്ടം കൈവരിക്കാനായി. ഈ നേട്ടം ഏറ്റവും മികച്ചതും അതിനൂതനവുമായ മെഡിക്കല്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് അപ്പോളോ ഗ്രൂപ്പ് നടത്തിയ നിക്ഷേപം ശരിയെന്ന് ഉറപ്പിക്കുന്നു. ഇനിയും നിരവധി നാഴികക്കല്ലുകള്‍അപ്പോളോ നേടുമെന്നും ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കാന്‍സറിനെതിരേ പോരാടുമെന്നും ഉറപ്പു നല്‍കുമെന്ന് ഡോ. പ്രീത പറഞ്ഞു.

ക്രോണിക് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച നഴ്‌സിന് അപ്പോളോയില്‍ എത്തുന്നതിന് മുമ്പ് ഒമാനില്‍ രണ്ട് തവണ കീമോതെറാപ്പി നടത്തിയിരുന്നു. അപ്പോളോയിലെ ഡോക്റ്റര്‍മാര്‍ ടിഎംഐയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഏപ്രില്‍ 20 നു റേഡിയേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് രണ്ട് ദിവസം കീമോതെറാപ്പി ചെയ്തു. പിന്നീട് 2019 ഏപ്രില്‍ 23 ന് മൂലകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയയായി. സധാരണഗതിയിലുള്ള മജ്ജ മാറ്റിവെക്കല്‍ നടത്തിയിരുന്നെങ്കില്‍ രോഗിയുടെ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമായിരുന്നു.

Comments

comments

Categories: Health