ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ വിപണി 28 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നു

ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ വിപണി 28 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നു

ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ടെക് സെന്റര്‍ വിപണിയുടെ വലുപ്പം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 28.3 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളര്‍ന്നു. ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ എന്നും അറിയപ്പെടുന്ന ഈ വിപണിയുടെ 2014-15ലെ മൂല്യം 19.5 ബില്യണ്‍ ഡോളറായിരുന്നു. 10 ശതമാനത്തിന്റെ സംയോജിത വാര്‍ഷിക നിരക്കാണ് പ്രകടമായിട്ടുള്ളത്. ഇക്കാലയളവില്‍ ഐടി സേവന ബിസിനസിനേക്കാള്‍ വളര്‍ച്ച ജിസിസി ബിസിനസിന് ഉണ്ടായിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിന്നോവുമായി ചേര്‍ന്ന് ഇന്ത്യയിലെ ഐടി വ്യാവസായിക സംഘടനയായ നാസ്‌കോം നടത്തിയ പഠനമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

ആഗോളതലത്തില്‍ തന്നെ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളുടെ സാന്നിധ്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ 10 ലക്ഷത്തോളം പേര്‍ക്ക് ഈ മേഖല ജോലി നല്‍കുന്നുണ്ട്. 2014-15ല്‍ ഇത് 7.5 ലക്ഷമായിരുന്നു. രാജ്യത്തെ ടെക് ജീവനക്കാരില്‍ കാല്‍ഭാഗത്തോളം ഈ മേഖലയിലാണ്. ഐടി ജീവനക്കാരില്‍ ശരാശരി ശമ്പളം ഏറ്റവും കൂടുതലുള്ളതും ജിസിസിയിലാണ്. നിലവില്‍ 1250ല്‍ അധികം ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ് ഇന്ത്യയില്‍ ജിസിസി സാന്നിധ്യമുള്ളത്.
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഒപ്പോ, വിവോ, യുഎസ് ആസ്ഥാനമായ കോച്ച് ഇന്റസ്ട്രീസ്, ഓസ്‌ട്രേലിയന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ അറ്റ് ലാസിയാന്‍ തുടങ്ങിയവയാണ് അടുത്തിടെ ഇന്ത്യയില്‍ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

Comments

comments

Categories: FK News