ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നത് വായു മലിനീകരണമുണ്ടാക്കുമെന്നു പഠനം

ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നത് വായു മലിനീകരണമുണ്ടാക്കുമെന്നു പഠനം

ലണ്ടന്‍: ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നതും, വിറക് കത്തിക്കുന്നതും ബ്രിട്ടനിലെ വീടുകളെ വിഷലിപ്തമായ പെട്ടിയാക്കി (toxic boxes) മാറ്റുകയാണെന്നു പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍(ജിഎപി) നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ലണ്ടന്‍, ലങ്കാസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ പ്രദേശങ്ങളിലാണു പഠനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയത്. ഭക്ഷണം പാചകം ചെയ്യാനായി അടുപ്പില്‍ വച്ച് വിറക് കത്തിക്കുന്നത് പതിവാണ്. മീന്‍, മാംസം പോലുള്ള ഭക്ഷ്യ വിഭവങ്ങള്‍ പൊരിക്കുന്നതും പതിവാണ്. എന്നാല്‍ ഇതിലൂടെ അള്‍ട്രാ ഫൈന്‍ പാര്‍ട്ടിക്കിള്‍ രൂപപ്പെടുന്നു. ഇതു വീടുകളില്‍ വായു മലിനീകരണം ഉണ്ടാക്കുന്നു. അള്‍ട്രാ ഫൈന്‍ പാര്‍ട്ടിക്കിള്‍സ് ആരോഗ്യത്തിനു ഹാനികരമാണ്. കാരണം ഇവയ്ക്ക് രക്തസ്രാവത്തില്‍ പ്രവേശിച്ചു ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ എന്നിവിടങ്ങളിലെ വായു മലിനീകരണം വീടുകളെ ടോക്‌സിക് ബോക്‌സുകളാക്കുകയാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ വര്‍ഷം ബ്രിട്ടനില്‍ ജൂണ്‍ 20ന് ക്ലീന്‍ എയര്‍ ദിനമായി ആചരിക്കാന്‍ ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Comments

comments

Categories: More