ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ വിവാഹിതനായി

ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ വിവാഹിതനായി

ഷേഖ് ഹംദാന്റെ രണ്ട് സഹോദരന്മാരും വിവാഹിതരായി

ദുബായ്: ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം അടക്കം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂമിന്റെ മൂന്ന് ആണ്‍മക്കള്‍ വിവാഹിതരായി. ഷെയ്ഖ ഷെയ്ഖ ബിന്റ് സയിദ് ബിന്‍ താനി അല്‍ മാക്തൂമിനെയാണ് ഷേഖ് ഹംദാന്‍ വിവാഹം ചെയ്തത്. ഇസ്ലാമിക മാതാചാര പ്രകാരം ബുധനാഴ്ച വൈകുന്നേരമാണ് വിവാഹം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ഷേഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ മറ്റ് മക്കളായ ദുബായ് സഹ ഭരണാധികാരിയായ ഷേഖ് മാക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവരും ബുധനാഴ്ച വിവാഹിതരായി. ഷേഖ് മാക്തൂം ഷെയ്ഖ മറിയം ബിന്റ് ബുട്ടി അല്‍ മാക്തൂമിനെയും ഷേഖ് അഹമ്മദ് ഷെയ്ഖ മിദ്യ ബിന്റ് ദല്‍മൗജ് അല്‍ മാക്തൂമിനെയുമാണ് വിവാഹം ചെയ്തത്.

ദുബായ് രാജകുമാരന്മാരുടെ വിവാഹം വലിയ ആരവത്തോടെയാണ് സോഷ്യല്‍ മീഡിയ ലോകം ഏറ്റെടുത്തത്. നിരവധി പ്രമുഖര്‍ വധൂവരന്മാര്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍ ദ നേഷന്‍സ് ഹാപ്പിനെസ്സ് എന്ന ഹാഷ്ടാഗില്‍ ആശംസകളോടൊപ്പം വരന്മാരുടെ ചിത്രങ്ങളുമായി ആരാധകരും വിവാഹസന്തോഷത്തില്‍ പങ്കുകൊണ്ടു.

Comments

comments

Categories: Arabia

Related Articles