കാന്‍സറിനെ നിയന്ത്രിക്കാം

കാന്‍സറിനെ നിയന്ത്രിക്കാം

അര്‍ബുദചികില്‍സാരീതിയില്‍ പുതിയൊരു പരിപാടി അവതരിപ്പിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലോകത്തിലെ ആദ്യത്തെ ഡാര്‍വിനിയന്‍ മരുന്നുവികസന പരിപാടിയിലൂടെ പുതിയ ചികില്‍സാരീതികളെപ്പോലും പ്രതിരോധിക്കാന്‍ ശേഷി വളര്‍ത്തിയ കാന്‍സറുകളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാന്‍സറിനെ നിയന്ത്രിച്ചു നിര്‍ത്താനാകുന്ന പരിണാമ വിരുദ്ധചികില്‍സാരീതിയാണ് ഇവര്‍ പിന്തുടരുന്നത്. രോഗവിമുക്തി നേടാനായില്ലെങ്കിലും പല വര്‍ഷങ്ങളായി മരുന്നുകളിലൂടെ രോഗം നിയന്ത്രിക്കാനാകുമെന്ന ചിന്തയില്‍ നിന്നാണ് പുതിയ ചികില്‍സാരീതി വികസിപ്പിച്ചെടുക്കുന്നത്.

എയ്ഡ്‌സിനു കാരണമാകുന്ന എച്ച്‌ഐവിയെ നിയന്ത്രിക്കുന്ന രീതി പോലെയാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മരുന്നുകളെ ചെറുക്കാനുള്ളശേഷി കൈവരിച്ചതോടെ കാന്‍സര്‍ മരണനിരക്ക് വലുതായിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും മരണമടയുകയാണ്, അത് മറികടക്കുകയാണ് നിലവില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ച് ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ വര്‍ക്ക്മാന്‍ പറഞ്ഞു. കാന്‍സര്‍ മരുന്ന് കണ്ടെത്തുന്നതിനുള്ള നേതൃത്വം നല്‍കുന്ന ഗവേഷണ സ്ഥാപനമായ ഐസിആര്‍, ഇതിനായി 75ദശലക്ഷം പൗണ്ട് ചെലവഴിക്കുന്നുണ്ട്.

കേന്ദ്രം രണ്ടു മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആദ്യത്തേത് പരിണാമ ഔഷധം എന്നറിയപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ അര്‍ബുദ കോശങ്ങളെ മരുന്നിനു വഴങ്ങിയെടുക്കാമോ എന്നു നോക്കുകയും ഈ കോശങ്ങളെ സ്വാഭാവിക പരിണാമത്തിന്റെ അന്ത്യത്തിലേക്ക് തള്ളിവിടുകയോ ചെയ്യാന്‍ സഹായിക്കുന്നു. രണ്ടാമത്തെ മേഖല, കാന്‍സര്‍ കോശങ്ങള്‍ പുതുതായി നേടിയ പ്രിതരോധശേഷി തകര്‍ക്കുകയാണ്. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയില്‍ അടങ്ങിയിരിക്കുന്ന എപിഒബിഇസി പ്രോട്ടീനുകളുടെ തന്മാത്രകളുടെ പ്രവര്‍ത്തനത്തെ തടയാന്‍ സാധ്യതയുള്ള മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യുക. സമ്മിശ്ര ചികില്‍സാരീതികളും പിന്തുടരുന്നത് പരിഗണിക്കുമെന്ന് വര്‍ക്ക്മാന്‍ പറഞ്ഞു. കാന്‍സറിനെതിരേ ഒരു മുഴം മുമ്പേ എത്താനുള്ള ചികില്‍സാരീതിയാണിത്, ഇതിലൂടെ കാന്‍സറിന്റെ അടുത്തഘട്ട വികസനം എന്തെന്ന് മനസിലാക്കാനും പ്രതിരോധിക്കാനുമാകുമെന്ന് ഗവേഷകയായ ഒലിവിയ റോസാനീസ് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health
Tags: cancer