ബ്രിട്ടീഷുകാര്‍ മറ്റേതൊരു രാജ്യത്തുള്ളവരേക്കാളും അധികമായി മദ്യപിക്കുന്നവര്‍

ബ്രിട്ടീഷുകാര്‍ മറ്റേതൊരു രാജ്യത്തുള്ളവരേക്കാളും അധികമായി മദ്യപിക്കുന്നവര്‍

ലണ്ടന്‍: മറ്റേതൊരു രാജ്യത്തുള്ളവരേക്കാളും അധികമായി മദ്യപിക്കുന്നവരാണു ബ്രിട്ടീഷ് വംശജരെന്നു വ്യാഴാഴ്ച പുറത്തിറക്കിയ 2019 ഗ്ലോബല്‍ ഡ്രഗ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി. അമിതമായ മദ്യപാനത്തിലൂടെ കരള്‍ രോഗം ബാധിച്ചും കാന്‍സര്‍ പിടിപെട്ടും മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനു പുറമേ അമിതവണ്ണവും, മാനസികാരോഗ്യ പ്രശ്‌നങ്ങളും വര്‍ധിക്കുന്നുതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 36 രാജ്യങ്ങളിലെ 1,23,814 പേരുമായി സംസാരിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ 12 മാസങ്ങളില്‍ ശരാശരി 33 തവണ മദ്യപിച്ചവരാണ്. കഴിഞ്ഞ 12 മാസങ്ങളില്‍ യുകെയിലുള്ളവര്‍ ശരാശരി 51ും യുഎസില്‍ 48ും, ഓസ്‌ട്രേലിയയില്‍ 47ും തവണ മദ്യപിച്ചവരാണ്. അതായത്, ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്ന ശീലമുള്ളവരാണ് ബ്രിട്ടീഷുകാര്‍. ചിലിയിലുള്ളവര്‍ 16 തവണയും, കൊളംബിയയിലുള്ളവര്‍ 22 തവണയും മദ്യപിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം മദ്യപാനം കുറച്ചു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം അഭിപ്രായപ്പെട്ടു. മദ്യപിക്കുന്നതിന്റെ അളവ് എത്രയാണെന്ന് അറിയാന്‍ ദ ഗ്ലോബല്‍ ഡ്രഗ് സര്‍വേ ദ ഡ്രിങ്ക്‌സ് മീറ്ററെന്ന ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ മദ്യപാനം അമിതമാകരുതെന്ന ബോധം മദ്യപരിലുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനു പുറമേ ലഹരിവസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആപ്പും വികസിപ്പിച്ചിട്ടുണ്ട്. മദ്യ ഉപഭോഗം ആഗോളതലത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ലഹരി വസ്തുവായ കൊക്കെയ്ന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചവരുടെ എണ്ണത്തിലും ബ്രിട്ടീഷുകാര്‍ തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം ബ്രിട്ടീഷുകാരും പറഞ്ഞത് കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്.

Comments

comments

Categories: FK News
Tags: Drunken