മസ്തിഷ്‌കവും ബുദ്ധിയും

മസ്തിഷ്‌കവും ബുദ്ധിയും

വലിയ തലച്ചോര്‍ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ ലക്ഷണമല്ല

പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുയോജ്യമായ വലുപ്പമുള്ള മസ്തിഷകം ഏതാണ്? അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ശാസ്ത്രലോകത്തിന്റെ ഉത്തരം. കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മിടുക്കു കാട്ടുന്ന തലച്ചോര്‍ ഉണ്ടെന്ന്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. മസ്തിഷ്‌കത്തിന്റെ വലുപ്പമല്ല അതിലൂടെ ഓടുന്ന സിരകളുടെ എണ്ണമാണ് പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കുന്നതെന്നാണു കണ്ടെത്തിയത്. കൂടുതല്‍ വേഗത്തിലും കൃത്യമായ പഠനത്തിനുമായി എങ്ങനെ നാഡീവലയങ്ങള്‍ക്ക് കൂടുതല്‍ കണക്ടിവിറ്റി ഉപയോഗിക്കാമെന്ന് പരിശോധിച്ചു. എന്നാല്‍, ഈ പാരസ്പര്യത്തിന് ബോധത്തെ തടസ്സപ്പെടുത്താനുമാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പിഎന്‍എസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്ന കോശങ്ങളും സിനാപ്റ്റിക് കണക്ഷനുകളും ചേര്‍ന്നാണ് ഒരു ന്യൂറോണില്‍ നിന്ന് മറ്റൊന്നിലേക്കു പ്രവഹിക്കുന്ന വിവരങ്ങള്‍, ഒരു ശൃംഖലയിലേയ്ക്ക് പകര്‍ത്താന്‍ സഹായിക്കുന്നത്. ഒരു വശത്ത് കണക്റ്റിവിറ്റിയിലെ വര്‍ധന ബോധനം സുഗമമാക്കുമ്പോള്‍, മറുവശത്ത്, സിഗ്‌നല്‍വാഹക കണക്ഷനുകളില്‍ അന്തര്‍ലീനമായ ഗതഗതത്തിരക്കു മൂലം ബോധനത്തെയും ചുമതലനിര്‍വ്വഹണത്തെയും തടയുന്നു.

പ്രായപൂര്‍ത്തിയായ മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ ശരാശരി ഭാരം 1.5 കിലോഗ്രാമാണ് (3 പൗണ്ട്). ഇത് ഒരു വ്യക്തിയുടെ ശരീരഭാരത്തിന്റെ രണ്ടു ശതമാനമേ വരുന്നുള്ളൂ. മസ്തിഷ്‌കം ആകെ ഊര്‍ജ്ജത്തിന്റെ 20-30% ഉപയോഗപ്പെടുത്തും. ഒരു ബള്‍ബ് തെളിയിക്കാന്‍ വേണ്ടത്ര ഊര്‍ജ്ജം മസ്തിഷ്‌കം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉണരുന്ന അവസ്ഥയില്‍ ശരാശരി 30-35 വാട്ട്‌സ് ഉത്പാദിപ്പിക്കുന്നു. മസ്തിഷ്‌കത്തിന്റെ ഏറ്റവും പ്രധാന ഊര്‍ജ്ജ ഉറവിടം ഗ്ലൂക്കോസാണ്. ശരീരത്തിലൂടെ പ്രവഹിക്കുന്ന രക്തത്തിന്റെയും ഓക്‌സിജന്റെയും 20% കോട്ടുവായിടല്‍, ബുദ്ധി എന്നിവയ്ക്ക് വേണ്ടി മസ്തിഷ്‌കം ഉപയോഗിക്കുന്നു. 7-9 സെക്കന്‍ഡ് നേരത്തേക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ ബോധം നഷ്ടപ്പെടും. രണ്ട് തരം ടിഷ്യുക്കളാണ് മനുഷ്യന്റെ മസ്തിഷ്‌കത്തിലുള്ളത് – വൈറ്റ് മാറ്ററും(60%), ഗ്രേ മാറ്ററും(40%). ഇവ രണ്ടും വഴിയാണ് തലച്ചോറില്‍ സിഗ്‌നലുകള്‍ പ്രസാരണം ചെയ്യപ്പെടുന്നത്. ഗ്രേ മാറ്ററുകള്‍ ന്യൂറോണുകള്‍ അടങ്ങിയതും, സിഗ്‌നല്‍ പ്രസാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതുമാണ്. ഇവയ്ക്ക് സിഗ്‌നലുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയും.

മസ്തിഷ്‌ക ധമനികളിലെ തിരക്കേറിയ ഗതാഗതം മസ്തിഷ്‌ക ഹൈപ്പര്‍കണക്റ്റിവിറ്റിയുമയി ബന്ധപ്പെട്ട പഠന വൈകല്യങ്ങളിലേക്കും ഓട്ടിസം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും വഴിവെക്കുന്നു. ഗവേഷണങ്ങള്‍ കാണിക്കുന്നത്, മസ്തിഷ്‌ക സര്‍ക്യൂട്ടുകള്‍ക്കുള്ള ഉന്മേഷത്തിനോ അധികമുള്ള കണക്റ്റിവിറ്റിക്കോ യഥാര്‍ഥത്തില്‍ പഠനശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണെന്ന് കേംബ്രിഡ്ജിലെ ലക്ചറര്‍ ഡോ. തിമോത്തി ഓ ലീലറി പറഞ്ഞു. മസ്തിഷ്‌ക പ്രവര്‍ത്തനത്തിന് കര്‍ശനമായി ആവശ്യമില്ലെങ്കിലും ഈ അധിക കണക്റ്റിവിറ്റിക്ക് പുതിയ ജോലി എളുപ്പമാക്കാന്‍ കഴിയുമെന്ന് ഓ ലാലീ പറഞ്ഞു. വലിയ തലച്ചോറുള്ള ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ബോധനശേഷിയും തിരിച്ചറിയല്‍ശേഷിയും കൂടുതലുണ്ടായിരിക്കേത്തന്നെ മസ്തിഷ്‌കധമനികളിലൂടെയുള്ള സിഗ്നലുകളുടെ സഞ്ചാരദൈര്‍ഘ്യം കാര്യക്ഷമതയെ തടസപ്പെടുത്തറുണ്ടെന്നു ഗവേഷകര്‍ പറയുന്നു. അതേസമയം, മസ്തിഷ്‌കത്തിലെ ചാക്രികവലുപ്പം അവസാനിപ്പിക്കാന്‍ കഴിയാതെ വരുകയുമാണ്.
തലച്ചോറില്‍ 150,000 മൈലോളം നീളത്തില്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന രക്തക്കുഴലുകളുണ്ട്. തലച്ചോറിലേക്ക് രക്തവും ഓക്‌സിജനും നല്‍കുന്ന ഇവ ഉയര്‍ന്ന സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവുള്ളതാണ്.

ഒരുപരിധിവരെ തലച്ചോറില്‍ ന്യൂറോണുകളും കണക്ഷനുകളും ചേര്‍ക്കുന്നത് ബോധനത്തെ സഹായിക്കും. എന്നാല്‍ അതു കഴിയുമ്പോള്‍, തലച്ചോറിന്റെ വലുപ്പം വര്‍ധിപ്പിക്കുന്നത് ശരിക്കും പഠനത്തിന് തടസ്സം സൃഷ്ടിക്കുകയാണു ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health
Tags: Brain, Brain size