പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്ന് ഒപെക് സെക്രട്ടറി ജനറല്‍

പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്ന് ഒപെക് സെക്രട്ടറി ജനറല്‍

എണ്ണവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഹമ്മദ് ബര്‍കിന്‍ഡോ

അബുദാബി: പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുലരണമെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍കിന്‍ഡോ. യുഎഇയിലും സൗദി അറേബ്യയിലും ഇന്ധന സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് സെക്രട്ടറി ജനറലിന്റെ പ്രതികരണം. അതേസമയം വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ബര്‍കിന്‍ഡോ വ്യക്തമാക്കി.

സമാധാനവും സ്ഥിരതയുമാണ് നമുക്ക് ആവശ്യമെന്നും ആവശ്യത്തിന് കലാപങ്ങള്‍ ഇതിനോടകം തന്നെ മേഖല കണ്ടുകഴിഞ്ഞെന്നും ബര്‍കിന്‍ഡോ അബുദാബിയില്‍ പറഞ്ഞു. ‘ശേഷിയെ കുറിച്ചല്ല സമാധാനത്തെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. ഇതൊരു തന്ത്രപ്രധാന മേഖലയാണ്. ഇവിടെ എന്ത് സംഭവിച്ചാലും അത് ലോകത്തെ മറ്റിടങ്ങളെ ബാധിക്കും’ബര്‍ക്കിന്‍ഡോ പറഞ്ഞു.

തങ്ങളുടെ രണ്ട് ഇന്ധന പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി ചൊവ്വാഴ്ച ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണവിതരണത്തില്‍ യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്ന് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലി വ്യക്തമാക്കി. ആക്രമണമുണ്ടായ, പ്രതിദിനം 5 ബില്യണ്‍ ബാരല്‍ എണ്ണ വഹിച്ചിരുന്ന പൈപ്പ്‌ലൈന്‍ താത്കാലികമായി അടച്ചിട്ടു.

ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് എണ്ണവില വര്‍ധിച്ചു. നേരത്തെ ഫുജെയ്‌റ തുറമുഖത്തിനടുത്ത് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും എണ്ണവില വര്‍ധിച്ചിരുന്നു. ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രത്തെ സംവിധാനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം വിതരണസ്തംഭനം ഉണ്ടാക്കുമെന്ന ഭീതിയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

അടുത്ത മാസം ജിദ്ദയില്‍ നടക്കുന്ന യോഗത്തില്‍ ഒപെകിലും പുറത്തുമുള്ള എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ പ്രാദേശിക രാഷ്ട്രീയ വെല്ലുവിളികള്‍ കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കും എണ്ണ വിതരണം കുറയ്ക്കണോ കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ബര്‍കിന്‍ഡോ വ്യക്തമാക്കി.

മൂന്നാംപാദത്തില്‍ എണ്ണയുടെ ആവശ്യത്തില്‍ പ്രതിദിനം 1.17 മില്യണ്‍ ബാരലിന്റെ വര്‍ധനവ് ഉണ്ടായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഒപെക് വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ എണ്ണ വിതരണ ലൈനുകളില്‍ ഉണ്ടായ ആക്രമണങ്ങള്‍ എണ്ണവിപണിയില്‍ ആശങ്കകള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇറാന്റെ എണ്ണ വ്യാപാരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ഇറാന്‍ ഉപരോധത്തില്‍ ചില രാഷ്ട്രങ്ങള്‍ക്ക് നല്‍കിവന്ന ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്ന് ടെഹ്‌റാനില്‍ നിന്നുള്ള പത്ത് ലക്ഷം ബാരല്‍ വിപണിയില്‍ എത്താതായി. തങ്ങളുടെ എണ്ണവ്യാപാരം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് അടക്കയ്ക്കുമെന്നും 2015ലെ ആണവകരാറില്‍ നിന്നും പിന്മാറുമെന്നും ഇറാന്‍ വെല്ലുവിളിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia