2019 ആദ്യപാദത്തില്‍ നെസ്‌ലെ ഇന്ത്യയുടെ അറ്റാദായത്തില്‍ 9.2% വര്‍ധന

2019 ആദ്യപാദത്തില്‍ നെസ്‌ലെ ഇന്ത്യയുടെ അറ്റാദായത്തില്‍ 9.2% വര്‍ധന

ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ നെസ്‌ലേ ഇന്ത്യയുടെ അറ്റാദായം കഴിഞ്ഞ പാദത്തില്‍ 9.2ശതമാനം വാര്‍ഷിക വര്‍ധനയോടെ 463.28 കോടി രൂപയിലെത്തി. ജനുവരി-ഡിസംബര്‍ കാലയളവ് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്ന കമ്പനി മുന്‍ വര്‍ഷം സമാന പാദത്തില്‍ 424.03 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്. 3,003 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനമായി 2019 ആദ്യ പാദത്തില്‍ നേടിയത്. 2018 ആദ്യ പാദത്തില്‍ സ്വന്തമാക്കിയ 2,757.24 കോടി രൂപയില്‍ നിന്ന് 8.91 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 10.2 ശതമാനം വര്‍ധിച്ച് 2,821.55 കോടി രൂപയിലേക്കെത്തി. മാഗി, കിറ്റ്കാറ്റ്, നെസ്‌ലേ മഞ്ച് തുടങ്ങിയ ബ്രാന്‍ഡുകളിലെ വില്‍പ്പന വളര്‍ച്ച പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ കയറ്റുമതിയില്‍ 8.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടത്തിയ ഫയലിംഗ് വ്യക്തമാക്കുന്നു. 160.84 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തുര്‍ക്കിയിലേക്കുള്ള കാപ്പി കയറ്റുമതി കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്ന് കമ്പനി അറിയിച്ചു

വില്‍പ്പന അളവിലെ വര്‍ധന മികച്ച നിലയില്‍ തുടരുകയാണെന്നും പ്രധാന ബ്രാന്‍ഡുകള്‍ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും നെസ്‌ലെ ഇന്ത്യ ചെയര്‍മാന്‍ സുരേഷ് നാരായണന്‍ പറയുന്നു. പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന മാസങ്ങളില്‍ ഓര്‍ഗാനിക് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അവതരിപ്പുക്കുന്നുണ്ടെന്നും നെസ്‌ലേ ഇന്ത്യ അറിയിക്കുന്നു.

Comments

comments

Categories: Business & Economy
Tags: Nestle