ടാങ്ക് അവതാരമെടുത്ത് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി

ടാങ്ക് അവതാരമെടുത്ത് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി

അക്കാദമിജി എന്ന പേരിലറിയപ്പെടുന്ന വീഡിയോ ബ്ലോഗറാണ് സവിശേഷ ടാങ്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത്

മോസ്‌കോ : ആഡംബര യുദ്ധ ടാങ്ക് എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ ? എന്നാല്‍ അങ്ങനെയൊന്ന് നിര്‍മ്മിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു സംഘം. ആഡംബര ടാങ്ക് നിര്‍മ്മിക്കുന്നതിന് ഇവര്‍ തെരഞ്ഞെടുത്ത വാഹനം ഏതെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകും. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി എന്ന ആഡംബര കാറിനെയാണ് ഇവര്‍ യുദ്ധ ടാങ്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.

എന്‍ജിനും ചക്രങ്ങളുമെല്ലാം മാറ്റിയാണ് ഇവര്‍ ആഡംബര ടാങ്ക് നിര്‍മ്മിച്ചത്. അക്കാദമിജി എന്ന പേരിലറിയപ്പെടുന്ന വീഡിയോ ബ്ലോഗറാണ് സവിശേഷ ടാങ്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനായി ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിയുടെ എന്‍ജിന്‍, ഡ്രൈവ്‌ട്രെയ്ന്‍, ഫ്രെയിം എന്നിവ മാറ്റി. ടൊയോട്ടയുടെ 4.3 ലിറ്റര്‍ വി8 എന്‍ജിനാണ് പകരം നല്‍കിയത്. ഒമ്പത് മാസമെടുത്താണ് ആഡംബര ടാങ്കിന്റെ പണി പൂര്‍ത്തീകരിച്ചത്. അള്‍ട്രാടാങ്ക് എന്നാണ് വാഹനത്തെ വിളിക്കുന്നത്.

Comments

comments

Categories: Auto