996-നു ശേഷം 669 ആശയവുമായി ജാക്ക് മാ

996-നു ശേഷം 669 ആശയവുമായി ജാക്ക് മാ

ബീജിംഗ്: ചൈനയില്‍ ഈയടുത്ത കാലത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്കു വഴിവെച്ച ആശയമായിരുന്നു 996 എന്നത്. ചൈനയിലെ ടെക്‌നോളജി രംഗത്തു ജോലി ചെയ്യുന്നവര്‍ ആഴ്ചയില്‍ ആറ് ദിവസത്തില്‍ ഓരോ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതു വരെ ജോലി ചെയ്യാന്‍ തയാറാകണമെന്നതാണ് ഈ ആശയം. ഇൗ ആശയത്തെ അനുകൂലിച്ച് ജാക്ക് മാ രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ 669 എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണു 54-കാരനായ ജാക്ക് മാ. ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബയിലെ ജീവനക്കാരന്റെ ഈ മാസം പത്തിന് നടന്ന വിവാഹ ചടങ്ങില്‍ വച്ചായിരുന്നു അദ്ദേഹം 669 എന്ന ആശയം അവതരിപ്പിച്ചത്. ഈ ആശയം എന്നത്, ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ്. ജോലിയില്‍ 996-ും ജീവിതത്തില്‍ 669-ും പിന്തുടരണമെന്നു ജാക്ക് മാ പറഞ്ഞു. 996 എന്ന ആശയത്തെ പിന്തുണച്ചതിനെ തുടര്‍ന്നു ജാക്ക് മായ്ക്ക് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സമാനമായ അവസ്ഥയാണ് ഇപ്പോള്‍ 669 ആശയം അവതരിപ്പിച്ചപ്പോഴും ജാക്ക് മായ്ക്കുണ്ടായിരിക്കുന്നത്. ജാക്കിന്റെ 669 ആശയം ആഭാസകരമാണെന്നു നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൊതു ഇടത്തില്‍ ആഭാസകരമായ തമാശ പറയുകയും അത് പിന്നീട് പ്രോത്സാഹിപ്പിക്കുകയുമാണെന്നും വിമര്‍ശകര്‍ പറയുന്നു. ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ ജോലി ചെയ്തു കഴിഞ്ഞു വീട്ടിലേക്കു വരുന്ന ആര്‍ക്ക് സാധിക്കും 669 ആശയം നടപ്പിലാക്കാനെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു.

Comments

comments

Categories: FK News
Tags: Jackma