ഗ്രീന്‍സില്‍ ക്യാപ്പിറ്റലില്‍ വിഷന്‍ ഫണ്ട് 800 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി

ഗ്രീന്‍സില്‍ ക്യാപ്പിറ്റലില്‍ വിഷന്‍ ഫണ്ട് 800 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി

പുതിയ നിക്ഷേപത്തോടെ ഗ്രീന്‍സില്ലിന്റെ വിപണിമൂല്യം 3.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ കമ്പനി ഗ്രീന്‍സില്‍ ക്യാപ്പിറ്റലില്‍ സോഫ്റ്റ്ഗ്രൂപ്പ് ഗ്രൂപ്പിന്റെ വിഷന്‍ ഫണ്ട് 800 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്ത. ബ്രെക്‌സിറ്റ് വെല്ലുവിളികള്‍ തിരിച്ചടിയായ യുകെയിലെ ധനകാര്യ മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ നിക്ഷേപം.

സപ്ലൈ ചെയിന്‍ ഫണ്ടിംഗിലൂടെ കമ്പനികള്‍ക്ക് ധനസഹായം അനുവദിക്കുന്ന കമ്പനിയാണ് ഗ്രീന്‍സില്‍ ക്യാപ്പിറ്റല്‍. ഒരു ഇടപാടിലെ വാങ്ങുന്നയാള്‍, വില്‍പ്പനക്കാരന്‍, ധനസഹായം നല്‍കുന്ന സ്ഥാപനം എന്നിങ്ങനെ വിവിധ പാര്‍ട്ടികളെ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ബിസിനസിന്റെയും സാമ്പത്തിക പ്രക്രിയയകളുടെയും ഒരു സെറ്റ് ആണ് സപ്ലൈ ചെയിന്‍ ഫണ്ടിംഗ് അഥവാ ഫിനാന്‍സ്.
ബ്രസീലിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഇന്ത്യ, ചൈന വിപണികളില്‍ പ്രവേശിക്കുന്നതിനും വിഷന്‍ ഫണ്ട് നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളിലൊന്നായ വിഷന്‍ ഫണ്ട്് സൗദി അറേബ്യയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് ബാങ്കിംഗ് സ്റ്റാര്‍ട്ടപ്പായ ഓക്‌നോര്‍ത്തില്‍ 390 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് മാസങ്ങള്‍ക്കുള്ളിലാണ് വിഷന്‍ ഫണ്ട് ഗ്രീന്‍സില്ലില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. പുതിയ നിക്ഷേപ സമാഹരണത്തോടെ 3.5 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള കമ്പനിയായി ഗ്രീന്‍സില്‍ മാറിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ ബാങ്കിംഗ് എക്‌സിക്യുട്ടീവ് ആയ ലെക്‌സ് ഗ്രീന്‍സില്‍ 2011ലാണ് ഗ്രീന്‍സില്‍ ക്യാപ്പിറ്റല്‍ സ്ഥാപിച്ചത്. 60 രാജ്യങ്ങളിലായി 8 മില്യണില്‍ അധികം ഉപഭോക്താക്കള്‍ക്ക് ഗ്രീന്‍സില്‍ ധനസഹായം നല്‍കിയിട്ടുണ്ട്. സ്വകാര്യ ഓഹരി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റികില്‍ നിന്നും 250 മില്യണ്‍ ഡോളര്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷം ഗ്രീന്‍സിലിനെ തേടിയെത്തിയിരുന്നു. ഗ്രീന്‍സിലിലെ സാമ്പത്തിക ഉപദേഷ്ടാവ് മോര്‍ഗന്‍ സ്റ്റാന്‍ലിയും നിയമ ഉപദേഷ്ടാവ് അല്ലെന്‍ ആന്‍ഡ് ഓവെറിയും ആണ്.

ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍, ചിപ് ഡിസൈനര്‍ എആര്‍എം,വിവര്‍ക് എന്നിവയിലും വിഷന്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്

Comments

comments

Categories: FK News