മകള്‍ ഹോംവര്‍ക്ക് ചെയ്യുന്നത് ഉറപ്പാക്കാന്‍ പിതാവ് നായയെ നിരീക്ഷണ ചുമതലയേല്‍പ്പിച്ചു

മകള്‍ ഹോംവര്‍ക്ക് ചെയ്യുന്നത് ഉറപ്പാക്കാന്‍ പിതാവ് നായയെ നിരീക്ഷണ ചുമതലയേല്‍പ്പിച്ചു

ബീജിംഗ്: നമ്മളില്‍ ഭൂരിഭാഗവും കുട്ടിക്കാലത്തു പഠിക്കാനിരിക്കുമ്പോള്‍ മാതാപിതാക്കന്മാരുടെ കണ്ണ് വെട്ടിച്ചു കളിക്കാന്‍ പോയിട്ടുള്ളവരായിരിക്കും. എന്നാല്‍ ചൈനയില്‍നിന്നുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇത്തരത്തില്‍ കണ്ണുവെട്ടിച്ചു കളി ചിരിയിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ നിരാശപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. അവിടെ ഒരു പിതാവ് സ്വന്തം മകള്‍ ഹോം വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി നായയെ പരിശീലിപ്പിച്ചു ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. മകള്‍ സിന്യ ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടുകാരുമായി ഫോണില്‍ ചാറ്റ് ചെയ്യാതിരിക്കാനും മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പതിയാതിരിക്കാനുമാണു താന്‍ നായയെ കാവല്‍നിറുത്തിയിരിക്കുന്നതെന്നു പിതാവ് സു ലിയാങ് പറയുന്നു. സിന്യ ഹോം വര്‍ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ നായ, മുന്‍വശത്തെ രണ്ട് കാല്‍ ഉയര്‍ത്തി സ്റ്റഡി ടേബിളില്‍ വച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കും. ഹോം വര്‍ക്ക് കഴിയും വരെ നിരീക്ഷണം തുടരും. ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. സിന്യയ്ക്കു ഹോംവര്‍ക്ക് ചെയ്യുന്ന സമയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണില്‍ കൂട്ടുകാരുമായി ചാറ്റ് ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നെന്നു പിതാവ് സു ലിയാങ് പറയുന്നു. ഇത് ഒഴിവാക്കാനാണു നായയെ പരിശീലിപ്പിച്ചതെന്ന് സു ലിയാങ് പറഞ്ഞു. സിന്യയ്ക്കും ഇതില്‍ പരിഭവമൊന്നുമില്ല. ഒറ്റയ്ക്കിരുന്നു ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ ബോറടിക്കാറുണ്ട്. വല്ലാത്ത വിരസതായാണ് അതുണ്ടാക്കുന്നുത്. എന്നാല്‍ നായ കൂടെയുള്ളപ്പോള്‍ ഒരു ക്ലാസ്‌മേറ്റ് ഒപ്പമുള്ള പ്രതീതിയാണ് അനുഭവപ്പെടുന്നതെന്നു സിന്യയും പറയുന്നു.

Comments

comments

Categories: FK News
Tags: Dog, Homework