മോണ്‍സാന്റോ 2.055 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം

മോണ്‍സാന്റോ 2.055 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം

വിത്ത്- കളനാശിനി ഉല്‍പ്പാദകരായ ജര്‍മ്മന്‍ കമ്പനി മോണ്‍സാന്റോയ്ക്ക് കോടതിയില്‍ തിരിച്ചടി. കമ്പനിയുടെ കളനാശിനിയായ റൗണ്ടപ്പിന്റെ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കിയെന്ന കേസില്‍ അമേരിക്കന്‍ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 2.055 ബില്ല്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്ന് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. തുകയില്‍ 55 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും 2 ബില്ല്യണ്‍ ഡോളര്‍ പിഴയുമണെന്ന് വിധിപ്രസ്താവനയില്‍ പറഞ്ഞു. റൗണ്ടപ്പുമായി ബന്ധപ്പെട്ട് നിലവില്‍ നിരവധി കേസുകള്‍ കമ്പനിഅഭിമുഖീകരിക്കുന്നുണ്ട്. അമേരിക്കയില്‍ മാത്രം സമാനമായ ആയിരക്കണക്കിന് കേസുകളുണ്ട്. എന്നാല്‍ കമ്പനി ഇപ്പോഴും ആരോപണം നിഷേധിക്കുകയാണ്. മൊണ്‍സാന്റോയുടെ മാതൃകമ്പനിയായ ബേയര്‍, റൗണ്ടപ്പിലെ പ്രധാന ചേരുവയായ ഗ്ലൈസോഫേറ്റ് സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുന്നു. വിധി ബേയറിനെ നിരാശരാക്കി, അടുത്ത ദിവസം തന്നെ അപ്പീല്‍ നല്‍കാനാണ് അവരുടെ തീരുമാനം. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കളനാശിനി ഉപയോഗിച്ചതാണ് അസുഖം വരാന്‍ കാരണമെന്ന് പരാതിക്കാര്‍ സമര്‍ത്ഥിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആണ് ഗ്ലൈഫൊസേറ്റ് മനുഷ്യരില്‍് കാന്‍സര്‍ ഉണ്ടാക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ മിക്ക കാന്‍സറുകളും ഉണ്ടാകുന്നതിന് പ്രത്യേക കാരണങ്ങള്‍ കണ്ടെത്തിനായിട്ടില്ലെന്ന അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് ബേയറിന്റെ എതിര്‍പ്പ്. മോണ്‍സാന്റോ നിയന്ത്രണത്തിന് വേണ്ടി അനധികൃതമായി സ്വാധീനിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും ആശങ്കയുണ്ട്. ഫ്രാന്‍സിലെ ജേണലിസ്റ്റുകളും ഭരണകര്‍ത്താക്കളും ഉള്‍പ്പെടെയുള്ള 200ഓളം വ്യക്തികളെ സ്വാധീനിക്കാന്‍ മോണ്‍സാന്റോ നീക്കം നടത്തുന്നുവെന്ന ആരോപണം കമ്പനി നിഷേദിച്ചു. കീടനാശിനി കേസുകളില്‍ മേല്‍ തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതിനാണ് ഇവരെ വശത്താക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. കാന്‍സര്‍ മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ മൊണ്‍സാന്റോ കുറ്റക്കാരാണെന്നാണു യുഎസ് കോടതി കണ്ടെത്തിയത്.

Comments

comments

Categories: Health
Tags: Monsanto