ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തി. ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം ചര്‍ച്ച നടത്തും. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചതിനുശേഷമുള്ള സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനുമായാണ് സന്ദര്‍ശനം. യുഎസ് അനാവശ്യമായി പ്രശ്‌നം വഷളാക്കുകയാണെന്നും ഇറാന്‍ എന്നും സ്വയം പ്രതിരോധിക്കാനേ ശ്രമിച്ചിട്ടുള്ളെന്നും ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക-രാഷ്ട്രീയ-പ്രാദേശിക പങ്കാളിയാണെന്നും ജാവേദ് ഷെരീഫ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News