ഇന്ത്യന്‍ മുട്ടകള്‍ക്കു ഗുണനിലവാരം കുറവ്

ഇന്ത്യന്‍ മുട്ടകള്‍ക്കു ഗുണനിലവാരം കുറവ്

ഇന്ത്യന്‍ മുട്ടകള്‍ക്കു ഗുണനിലവാരം കുറവ്

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുട്ടകള്‍ ആരോഗ്യത്തിനു ഹാനികരമെന്ന് റിപ്പോര്‍ട്ട്. ഇവിടത്തെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വൃത്തിഹീനമായും മോശം അവസ്ഥയിലും പരിപാലിക്കപ്പെടുന്നതാണ് ഇതിനു കാരണം. സാധാരണ സുരക്ഷിത ഭക്ഷണമായി കണക്കാക്കപ്പെടുന്ന മുട്ടകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും റിപ്പോര്‍ട്ട്. പോഷകങ്ങലായ ആല്‍ബുമിന്‍ മഞ്ഞക്കരു, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവ അടിങ്ങിയതാണ് മുട്ട. ഇത്തരം സ്വാഭാവിക മുട്ടകള്‍ക്കു പകരം കൃത്രിമമായി മറ്റം വരുത്തിയ മുട്ടകളും ഇന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ജപ്പാനില്‍ ഒമേഗ 3, അയോഡൈന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നു. മുട്ടയുടെ ഗുണനിലവാരം മുട്ടയുടെ കോഴിക്കു നല്‍കുന്ന ആഹാരത്തെയും അത് സൂക്ഷിച്ചിരിക്കുന്ന അവസ്ഥയും ആശ്രയിച്ചിരിക്കും. മുട്ടയിടുന്നതിനു മുമ്പും ശേഷവും പല ഘടകങ്ങളും അതിനെ ബാധിക്കുന്നു. കാലാവസ്ഥ, തീറ്റ, ജലത്തിന്റെ അളവ്, ചുറ്റുപാടുകളുടെ ശുചിത്വം, പകല്‍സമയത്ത് ചെലവഴിക്കുന്ന മണിക്കൂറുകളോ, ആരോഗ്യം തുടങ്ങിയ എല്ലാഘടകങ്ങള്‍ക്കും മുട്ടയുടെ ഘടന മാറ്റാന്‍ കഴിയും. ഒരു ശരാശരി കോഴിമുട്ടയില്‍ ഏകദേശം ആറു ഗ്രാം പ്രോട്ടീന്‍, ആറ് ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുംം. ഒരു കോഴിമുട്ടയില്‍ നിന്ന് പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ അളവ് സമഗ്രമായി ലഭിക്കുന്നു. സമീകൃതാഹാരത്തില്‍ 16 മുതല്‍ 18 ശതമാനം വരെ പ്രോട്ടീന്‍, ഏകദേശം 3മ്മ ശതമാനം കാല്‍്യം എന്നിവ അടങ്ങിയിരിക്കണം എന്നു വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. നല്ല മുട്ടകള്‍കിട്ടുന്നതിന് കോഴികള്‍ക്ക് ശുദ്ധജലം കൊടുക്കണം. കാരണം, മുട്ടയുടെ പകുതിയില്‍ കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളുന്നു. ഇന്ത്യില്‍ ഭൂരിഭാഗം കോഴിക്കര്‍ഷകര്‍ക്കും നിയമങ്ങള്‍ അറിയില്ല. കര്‍ഷകര്‍, കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍ എന്നു വേണ്ട ഉപഭോക്താക്കള്‍ പോലും മുട്ടമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.

വിദേശത്ത്, ഓരോ മുട്ടയുടെ കൂടിലും കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പേര് ഉണ്ടായിരിക്കണം. അങ്ങനെയാണ് ഭക്ഷണ ഇന്‍സ്‌പെക്ടര്‍മാര്‍ പെട്ടെന്നു പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നത്. എന്നാല്‍ മുട്ട എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തില്‍ ഇന്ത്യയില്‍ ആര്‍ക്കും യാതൊരു ധാരണയുമില്ല. മുട്ട ഉപയോഗിക്കുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ഗുണനിലവാരം, മലിനീകരണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതില്ല.

Comments

comments

Categories: Health
Tags: Indian eggs