ചൈന ആണവ അന്തര്‍വാഹിനികള്‍ വര്‍ധിപ്പിക്കുന്നു

ചൈന ആണവ അന്തര്‍വാഹിനികള്‍ വര്‍ധിപ്പിക്കുന്നു

ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യന്‍, അമേരിക്കന്‍ നാവിക സേനകള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ശ്രമം

ന്യൂഡെല്‍ഹി: ആണവ മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികളുടെ എണ്ണവും ശേഷിയും ചൈന കാര്യമായി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യന്‍-യുഎസ് നാവിക സേവനകള്‍ തീര്‍ക്കുന്ന വെല്ലുവിളികളെ അതിജീവിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് സൂചന. ലോകമെങ്ങും തങ്ങളുടെ ആണവ മുങ്ങിക്കപ്പല്‍ വ്യൂഹങ്ങള്‍ വിന്യസിക്കുകയും ഭൂമിശാത്ര്പരമായ നിയന്ത്രണം നേടുകയെന്നതുമാണ് ആത്യന്തിക ലക്ഷ്യം. ഇതിന്റെ ഭാഗമായി യുഎസ് നേവിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും ന്യൂക്ലിയാര്‍ അന്തര്‍വാഹിനി സാങ്കേതികവിദ്യകള്‍ സൈബര്‍ ഹാക്കിംഗിലൂടെ ചൈന കൈക്കലാക്കുന്നുണ്ടെന്ന സംശയവും ശക്തിപ്പെട്ടിട്ടുണ്ട്. കുറഞ്ഞ കാലത്തിനുള്ളില്‍ സാങ്കേതികപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ശക്തിയേറിയ ബാലസ്റ്റിക് മിസൈല്‍ ആണവ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ ചൈനീസ് നാവികസേനക്കായിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ചൈനയുടെ പക്കലുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രങ്ങള്‍. ഔദ്യോഗിക കണക്കനുസരിച്ച് 76 അന്തര്‍വാഹിനികളാണ് ചൈനക്കുള്ളത്. അമേരിക്കക്ക് 68 ഉം ഇന്ത്യക്ക് 16 ഉം അന്തര്‍വാഹിനികളുണ്ട്.

ലോകത്തെവിടെയും നടപടികളെടുക്കാന്‍ സഹായിക്കുന്ന ചൈനയുടെ സ്വപ്‌ന പദ്ധതിയായ ‘ബ്ലൂ വാട്ടര്‍ നേവി’ എന്ന നാവിക ശക്തി അതിവേഗം യാഥാര്‍ത്ഥ്യമാകാനൊരുങ്ങുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിവുള്ള അന്തര്‍വാഹിനികളുടെ നിര്‍മാണം ചൈന അതിവേഗത്തിലാക്കിയിട്ടുണ്ട്. ഹുലുദോയില്‍ ആരംഭിച്ചിരിക്കുന്ന പുതിയ നിര്‍മാണ യൂണിറ്റ് പ്രതിവര്‍ഷം ചൈനീസ് നാവികസേനയ്ക്ക് ആറു മുതല്‍ 12 വരെ മുങ്ങികപ്പലുകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ്. ചെന അടുത്തിടെ തങ്ങളുടെ യുലിന്‍, ജിയാന്‍ഗ്ഗഷുവാംഗ് മുങ്ങികപ്പല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കടലിനടിയിലെ ശേഷി

രാജ്യം അന്തര്‍വാഹിനികള്‍

ഉത്തര കൊറിയ 86

ചൈന 76

യുഎസ് 68

റഷ്യ 56

ഇറാന്‍ 34

ജപ്പാന്‍ 18

ഇന്ത്യ 16

Comments

comments

Categories: FK News

Related Articles