ഗര്‍ഭാനന്തര ആന്റിബയോട്ടിക് ഉപയോഗം അണുബാധ ഒഴിവാക്കും

ഗര്‍ഭാനന്തര ആന്റിബയോട്ടിക് ഉപയോഗം അണുബാധ ഒഴിവാക്കും

പ്രസവശേഷം അമ്മമാര്‍ക്ക് ഒറ്റ ഡോസ് ആന്റിബയോട്ടിക് നല്‍കുന്നത് അണുബാധകളെ ചെറുക്കുമെന്ന് ഗവേഷകര്‍. ആന്റിബയോട്ടിക് ഉപയോഗം ഓരോവര്‍ഷവും ബ്രിട്ടണില്‍ 7,000 പേരെയും യുഎസില്‍ 5000 പേരെയും ഗര്‍ബാനന്തര അണുബാധകളില്‍ നിന്നു സംരക്ഷിക്കുന്നതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. പഠനഫലത്തിന്റെ വെളിച്ചത്തില്‍ ഗവേഷകസംഘം ലോകാരോഗ്യ സംഘടനയെയും ഇതര രാജ്യങ്ങളിലെ ആരോഗ്യ ഏജന്‍സികളും വിളിച്ചുവരുത്തി ഇത് പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാഭാവിക പ്രസവത്തിനു ശേഷം ഉണ്ടാകുന്ന ആഗോള അണുബാധനിരക്ക് 16% വരെയും ശസ്ത്രക്രിയക്കു ശേഷം 25% വരെയുമാണ്. 2016ല്‍ ആഗോളതലത്തില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് 19,500 സ്ത്രീകള്‍ മരണമടഞ്ഞു. രക്ഷപെടുന്ന ഓരോ 70 പേരിലും ഗുരുതരമായ അണുബാധയ്ക്കും ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്കും കാരണമാകും. ബ്രിട്ടണിലെ 3,420 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതില്‍ ഓരോ100 പേര്‍ക്കും ആന്റിബയോട്ടിക്ക് നല്‍കി. 168 പേര്‍ക്ക് പ്രസവാനന്തര സങ്കീര്‍ണതകളെത്തുടര്‍ന്നു മാറ്റി വെച്ചു. സാര്‍വത്രിക ആന്റിബയോട്ടിക്ക് ഉപയോഗം നടപ്പാക്കിയാല്‍ ആഗോളതലത്തിലുള്ള പ്രസവാനന്തര മരണങ്ങള്‍ 17% വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിലവിലെ രീതികള്‍ മാറ്റുന്നതിനുള്ളഅടിയന്തര ആവശ്യത്തെ പഠനം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മരിയന്‍ നൈറ്റ് പറയുന്നു. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട അണുബാധയാണ് ഗര്‍ഭിണികളുടെ മരണത്തിനും ഗുരുതരമായ അസുഖത്തിനും ഒരു പ്രധാന കാരണം. ആന്റിബയോട്ടിക്ക് നല്‍കി, ഇത് പകുതിയോളം കുറയ്ക്കാമെന്ന് പഠനം തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Health