11-കാരി നല്‍കിയ കൈക്കൂലി പണം നിഷേധിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

11-കാരി നല്‍കിയ കൈക്കൂലി പണം നിഷേധിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: ഡ്രാഗണുകളെ കുറിച്ചു ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു നിര്‍ദേശിച്ച് 11-കാരി അയച്ചു കൊടുത്ത കൈക്കൂലി പണം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ നിഷേധിച്ചു. 11-കാരിയായ വിക്ടോറിയയാണ് തനിക്ക് ഡ്രാഗണ്‍ പരിശീലകയാണമെന്നും അതിനായി ടെലികൈനെറ്റിക് അധികാരം സര്‍ക്കാര്‍ നല്‍കണമെന്നും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയത്. ഇതിനൊപ്പം അഞ്ച് ന്യൂസിലാന്‍ഡ് ഡോളറും കത്തില്‍ ഉള്ളക്കൊള്ളിച്ചു. ഡ്രാഗണുകളിലും അതീന്ദ്രിയമായ കാര്യങ്ങളിലുമുള്ള താങ്കളുടെ നിര്‍ദേശങ്ങളെ കുറിച്ചു കേള്‍ക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ഇപ്പോള്‍ ഈ മേഖലകളിലൊന്നും പ്രവര്‍ത്തിക്കാനോ ഗവേഷണം നടത്തുവാനോ ഉദ്ദേശിക്കുന്നില്ല. ആയതിനാല്‍ താങ്കളുടെ കൈക്കൂലി പണം ഞാന്‍ തിരിച്ച് അയയ്ക്കുന്നു. ടെലിപതി, ഡ്രാഗണ്‍, ടെലികൈനെസിസ് എന്നിവയിലുള്ള താങ്കളുടെ അന്വേഷണ ത്വരയ്ക്ക്ു ഞാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് പ്രധാനമന്ത്രി 11-കാരി വിക്ടോറിയയ്ക്ക് അയച്ച മറുപടി കത്തിലെഴുതി. ടെലിപതിയില്‍ വിക്ടോറിയയ്ക്കു താത്പര്യം ജനിച്ചത് നെറ്റ്ഫഌക്‌സിലെ സയന്‍സ് ഫിക്ഷന്‍ പരമ്പരയായ സ്‌ട്രേഞ്ജര്‍ തിങ്ക്‌സ് (stranger things) കണ്ടതു മുതലാണെന്നു സഹോദരന്‍ പറഞ്ഞു. ഒരാളുടെ മനസിനെ ഉപയോഗിച്ച് ഏതെങ്കിലുമൊരു കാര്യത്തെ ചലിപ്പിക്കുന്നതാണ് ടെലിപതിയും ടെലികൈനെസിസും.

Comments

comments

Categories: World
Tags: Bribary