മൊണ്‍സാന്റോയ്‌ക്കെതിരേ നടക്കുന്നത് അധാര്‍മിക നടപടി

മൊണ്‍സാന്റോയ്‌ക്കെതിരേ നടക്കുന്നത് അധാര്‍മിക നടപടി

കളനാശിനി ഉപയോഗം മൂലം കൃഷിക്കാരില്‍ കാന്‍സര്‍ ഉണ്ടായിയെന്ന് കേസുകള്‍ നേരിടുന്ന അന്തകവിത്ത് ബ്രാന്‍ഡായ മൊണ്‍സാന്റോയ്‌ക്കെതിരായ ആരോപണങ്ങള്‍ എതിര്‍ത്ത് ഉല്‍പ്പാദകരായ ബേയര്‍ കോടതിയില്‍. ഫ്രാന്‍സിലെ വിവിധ വ്യക്തികളെ സ്വാധീനിക്കാന്‍ ജര്‍മ്മന്‍ മൊണ്‍സാന്റോ വിത്ത് നിര്‍മ്മാണ യൂണിറ്റ് നീക്കം നടത്തുന്നുവെന്ന ആരോപണത്തില്‍ അന്വലേഷണം നടത്താനുള്ള ഫ്രാന്‍സിന്റെ നടപടി അധാര്‍മികമാണെന്നും അംഗീകരിക്കാനാകില്ലെന്നും കമ്പനി അറിയിച്ചു. ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് എന്ന് ഫ്രഞ്ച് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ജേണലിസ്റ്റുകളും ഭരണകര്‍ത്താക്കളും ഉള്‍പ്പെടെയുള്ള 200 പേരുടെ പട്ടികയുണ്ടാക്കി മൊണ്‍സാന്റോ അവരെ സ്വാധീനിക്കുന്നതിനുള്ള നീക്കം നടത്തുന്നുവെന്നാണ് ലേമോണ്ടെ പത്രത്തില്‍ വന്ന വാര്‍ത്ത. കീടനാശിനി കേസുകളില്‍ മേല്‍ തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതിനാണ് ഇവരെ വശത്താക്കാന്‍ ശ്രമിക്കുന്നതെന്ന് പത്രം ആരോപിക്കുന്നു. യുഎസ്. പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സി ഫഌഷ്മാന്‍ഹിലാര്‍ഡ് ആണ് ഇത് പുറത്തുവിട്ടത്. വാര്‍ത്ത് 2016 ല്‍ ആണു ലേമോണ്ടെ റിപ്പോര്‍ട്ട് ചെയ്തത്. തുറന്ന മനസോടെയും എല്ലാ തല്‍പ്പര ഗ്രൂപ്പുകള്‍ക്കും ന്യായം ലഭിക്കാനാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നാണ് ബേയറുടെ പ്രതികരണം. തങ്ങളുടെ കമ്പനികളില്‍ അത്തരം പെരുമാറ്റരീതികള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അതാത് രാജ്യങ്ങളിലെ ഡാറ്റ സ്വകാര്യതാനിയമങ്ങള്‍ക്കുമിത് ബാധകമാണെന്നും കമ്പനി അറിയിച്ചു. പൊതുജനങ്ങള്‍ക്കു ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെട്ട ഓഹരി ഉടമകളുടെ പട്ടികയെക്കുറിച്ച് മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളെല്ലാം പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 63 ബില്ല്യണ്‍ ഡോളറാണ് മൊണ്‍സാന്റോയെ ഏറ്റെടുക്കാന്‍ ബേയര്‍ ചെലവാക്കിയത്. എന്നാല്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ മൊണ്‍സാന്റോ കുറ്റക്കാരാണെന്ന് യുഎസ് കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് നിരവധി കേസുകളാണ് കമ്പനിക്കെതിരേ ഉണ്ടായത്. കേസുകളെ നേരിടുമെന്നാണ് കമ്പനി അറിയിച്ചത്.

Comments

comments

Categories: Health
Tags: Monsanto