ബെനല്ലി ബൈക്കുകളുടെ വില 60,000 രൂപ വരെ കുറച്ചു   

ബെനല്ലി ബൈക്കുകളുടെ വില 60,000 രൂപ വരെ കുറച്ചു   

ബെനല്ലി ടിഎന്‍ടി 300, ബെനല്ലി 302ആര്‍ എന്നീ ബൈക്കുകളുടെ വിലയിലാണ് കുറവ് വരുത്തിയത്

ന്യൂഡെല്‍ഹി : 300 സിസി ബൈക്കുകളുടെ വില 60,000 രൂപ വരെ കുറയ്ക്കുകയാണെന്ന് ബെനല്ലി ഇന്ത്യ പ്രഖ്യാപിച്ചു. ബെനല്ലി ടിഎന്‍ടി 300, ബെനല്ലി 302ആര്‍ എന്നീ ബൈക്കുകളുടെ വിലയിലാണ് കുറവ് വരുത്തിയത്. ടിഎന്‍ടി 300 എന്ന നേകഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കിന് 51,000 രൂപയാണ് വില കുറഞ്ഞത്. 302ആര്‍ എന്ന ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട് ബൈക്കിന് 60,000 രൂപ കുറഞ്ഞു.

ഉല്‍പ്പാദനച്ചെലവുകള്‍ കുറഞ്ഞതോടെയാണ് വില കുറച്ചതെന്ന് ബെനല്ലി ഇന്ത്യ പ്രസ്താവിച്ചു. ബെനല്ലി ടിഎന്‍ടി 300 മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 2.99 ലക്ഷം രൂപയും 302ആര്‍ മോഡലിന് 3.10 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ മോഡലുകളാണ് ടിഎന്‍ടി 300, 302ആര്‍ എന്നിവ. മാത്രമല്ല, ഏറ്റവുമധികം വിറ്റുപോകുന്നതും ഈ രണ്ട് മോഡലുകളാണ്.

300 സിസി, ഇന്‍-ലൈന്‍ 2 സിലിണ്ടര്‍, 4 സ്‌ട്രോക്ക്, ഡിഒഎച്ച്‌സി, വാട്ടര്‍ കൂള്‍ഡ്, 8 വാല്‍വ് എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 11,500 ആര്‍പിഎമ്മില്‍ 38.26 ബിഎച്ച്പി കരുത്തും 10,000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. രണ്ട് ബൈക്കുകളും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ആണ്. ഡുവല്‍ ചാനല്‍ എബിഎസ് രണ്ട് മോഡലുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്.

Comments

comments

Categories: Auto