മേയില്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടത് 3,207 കോടിയുടെ എഫ്പിഐ

മേയില്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടത് 3,207 കോടിയുടെ എഫ്പിഐ

തുടര്‍ച്ചയായ മൂന്നു മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മേയ് മാസത്തിന് തുടക്കമിട്ടത് വില്‍പ്പനയിലൂടെ. മേയിലെ ആദ്യ ഏഴ് വ്യാപാര സെഷനുകളില്‍ നിന്നായി 3,207 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐ കള്‍ നടത്തിയത്. മേയ് 2-10 തീയതികളില്‍ ഇക്വിറ്റികളില്‍ 1,344.72 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്നപ്പോള്‍ ഡെറ്റ് വിപണിയില്‍ 4,552.20 കോടി രൂപ അറ്റ പിന്‍ വലിക്കല്‍ നടന്നു.
യുഎസ്-ചൈന വ്യാപാര ബന്ധം വഷളായതും പൊതു തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതുമാണ് നിക്ഷേപകരുടെ മനോഭാവത്തെ ബാധിക്കുന്നത്. ഏപ്രിലില്‍ 16,093 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ എഫ്പിഐ കള്‍ നടത്തിയത്. മാര്‍ച്ചില്‍ 45,981 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെയപം അറ്റ നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ എഫ്പിഐകള്‍ നടത്തിയിരുന്നത്. ജനുവരിയില്‍ 5,264 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പി ഐകളില്‍ നിന്നുണ്ടായത്.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നും മേയില്‍ അനുഭവപ്പെടുന്നത് താല്‍ക്കാലികമായ തിരിച്ചടിയാണെന്നുമാണ് ബജാജ് കാപ്പിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അലോക് അഗര്‍വാല പറയുന്നത്. വിവിധ കേന്ദ്ര ബാങ്കുകളുടെ നയ പ്രഖ്യാപനത്തിന്റെ പ്രതിഫലനമായാണ് കഴിഞ്ഞ മാസങ്ങളില്‍ വികസ്വര വിപണികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിയത്

Comments

comments

Categories: Business & Economy