ആസ്ത്മ; കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നടത് പുരുഷന്മാര്‍

ആസ്ത്മ; കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നടത് പുരുഷന്മാര്‍

ആസ്ത്മയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുന്നതില്‍ 60% പുരുഷന്‍മാരാണ്. ശിശുക്കളിലെ ആസ്തമയും വന്‍ തോതില്‍ വര്‍ധിക്കുന്നു

കൊച്ചി: ആസ്ത്മ രോഗം കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരില്‍ ആണെന്ന് വിദഗ്ധര്‍. ആസ്ത്മയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുന്നതില്‍ 60% പുരുഷന്‍മാരാണ്. ശിശുക്കളിലെ ആസ്തമയും വന്‍ തോതില്‍ വര്‍ധിക്കുന്നതായി അവര്‍ വിവ്യക്തമാക്കുന്നു. ലോക ആസ്ത്മ ദിനവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ തയാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ആസ്തമയുമായി ബന്ധപ്പെട്ട ഭയവും ആശങ്കകളും ഇല്ലാതാക്കുകയും രോഗികളെ പരിമിതികളില്ലാത്ത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാണ് ലോക ആസ്തമ ദിനം ആചരിച്ചു വരുന്നത്. ഇത്തവണ മേയ് ഏഴ് ആയിരുന്നു ആസ്തമ ദിനം. സാധാരണ ഗതിയില്‍ ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട ആസ്തമ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു രോഗമാണ്. ശ്വസനമാര്‍ഗം ചുരുക്കിക്കളയുന്ന രോഗതീവ്രത കാലാവസ്ഥയ്ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഡോക്ടര്‍മാര്‍ പ്രതിദിനം ശരാശരി നാല്പതോളം ആസ്തമ/ ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട രോഗികളെ പരിശോധിക്കുന്നു എന്ന് പ്രാദേശികാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗവും (60%) പുരുഷന്മാരാണ്.

ശിശുക്കളിലെ ആസ്തമയും വന്‍ തോതില്‍ പ്രതിവര്‍ഷം വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓരോ മാസവും 2530 പുതിയ ആസ്മത രോഗികളായ കുട്ടികള്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ ആസ്തമ രോഗം കൊണ്ടു വലയുന്നവരുടെ എണ്ണത്തില്‍ അഞ്ചു ശമതാനത്തിന്റെ വര്‍ധനയുണ്ട്.

വായു മലിനീകരണമാണ് ആസ്തമ രോഗം വര്‍ധിക്കാന്‍ കാരണം. വായുവിലെ വിവിധ ഘടകങ്ങളുടെ വര്‍ധന, പുക, കുട്ടികളിലെ തെറ്റായ ചികിത്സ, കാലാവസ്ഥാ വ്യതിയാനം എന്നിവ പനി പോലുള്ള രോഗപ്പകര്‍ച്ചയ്ക്കു കാരണമാകുന്നു. ഇത് രക്ഷിതാക്കള്‍ അവഗണിക്കുന്നതു ശ്വസന രോഗത്തിലേക്കു നയിക്കുന്നു.

ആസ്തമ രോഗത്തോടും ഇന്‍ഹലേഷന്‍ ചികിത്സയോടുമുള്ള സമീപനം മാറ്റേണ്ടത് അനിവാര്യമാണെ് കൊച്ചി ലിസി ഹോസ്പിറ്റല്‍ കസല്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. പരമേശ് എ ആര്‍ നിര്‍ദേശിച്ചു. ആസ്തമ രോഗികളായ ആളുകളുടെ ജീവിതസാഹചര്യത്തില്‍ ഇന്‍ഹലേഷന്‍ ചികിത്സ നിര്‍ണായകമായ റോള്‍ വഹിക്കുന്നുണ്ട്. ഇന്‍ഹേലര്‍ വഴി അകത്തെത്തു മരുന്ന് ശ്വാസകോശങ്ങളിലേക്ക് നേരിട്ടു പ്രവേശിക്കുന്നു. രോഗികള്‍ക്ക് നിര്‍ദേശിക്കപ്പെടു മരുന്നുകളുടെ പൂര്‍ണ ഗുണഫലം ലഭിക്കുകയാണ് വേണ്ടത്.

ആസ്തമ പോലുള്ള രോഗമുള്ളവര്‍ക്ക് തുടര്‍ച്ചയായ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് തിരുവനന്തപുരം കിംസ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്റും പള്‍മനോളജിസ്റ്റുമായ ഡോ. കേശവന്‍ നായര്‍ നിര്‍ദേശിച്ചു.

Comments

comments

Categories: Health
Tags: Asthma