ഡോക്റ്റര്‍മാര്‍ ആത്മഹത്യ ചെയ്യുന്നതിനു കാരണം

ഡോക്റ്റര്‍മാര്‍ ആത്മഹത്യ ചെയ്യുന്നതിനു കാരണം

ഡോക്റ്റര്‍മാര്‍ക്കിടയില്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. സാധാരണക്കാരേക്കാള്‍ 40 ശതമാനം കൂടുതലാണ് പുരുഷഡോക്റ്റര്‍മാരുടെ ആത്മഹത്യാനിരക്കെന്നും ഇവരേക്കാള്‍ രണ്ടിരട്ടി കൂടുതലാണ് വനിതാഡോക്റ്റര്‍മാരുടെ ആത്മഹത്യാനിരക്കെന്നും പഠനത്തില്‍ കണ്ടെത്തി. കനേഡിയന്‍ ഡോക്റ്റര്‍മാരായ സാറ ടുല്‍ക്കും ജോയ് ആല്‍ബുര്‍ക്കിയും നടത്തിയ പഠനത്തിന്റെ ഫലം സിഎംഎജെ മാഗസിനിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദരോഗമാണ് ഡോക്റ്റര്‍മാരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണമെന്ന് ഇവര്‍ പറയുന്നു. ഹൗസ് സര്‍ജന്‍സി പരിശീലനത്തിനിടെ വ്യക്തിപരമായ കൗതുകമായാണു താനിതിനെ എടുത്തതെന്ന് ഡോ. സാറ പറയുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ചതിനു ശേഷം ഇത് പ്രൊഫഷണലായി എടുത്തു. താന്‍ മാത്രമല്ല വിഷാദത്തിന് അടിപ്പെട്ടതെന്ന് മനസിലായതോടെയാണിതെന്ന് ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷക കൂടിയായ സാറ പറഞ്ഞു.

ഡോക്റ്റര്‍മാരുടെ ആത്മഹത്യയെക്കുറിച്ച് അഞ്ചു വസ്തുതകള്‍ സംബന്ധിച്ച് ഇവര്‍് പഠനം നടത്തി. ആത്മഹത്യ അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുമ്പോഴുണ്ടാകുന്ന സംഭവിക്കുന്ന ആപത്താണെന്നതാണ് കണ്ടെത്തിയ ആദ്യവസ്തുത. വിഷാദം, ആത്മഹത്യ, ആത്മഹത്യാപ്രവണത എന്നിവ ഡോക്ടര്‍മാരില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു ഡോക്റ്റര്‍ സ്വന്തം മാനസികനിലയിലാണ് കാര്യങ്ങളെ കാണുന്നത്, രോഗിയുടെ കാഴ്ചപ്പാടിലല്ല. അതിനാല്‍ അവര്‍ എപ്പോഴും സഹായം നല്‍കുന്നവരുടെ റോളിലാണ് നില്‍ക്കുക, സ്വീകരിക്കുന്ന റോളിലല്ല. രണ്ടാമതായി, ആത്മഹത്യക്കുള്ള ഭൗതിക സാഹചര്യങ്ങളെല്ലാം ഡോക്റ്റര്‍മാരുടെ കൈവശം തന്നെയുണ്ട്. വിഷം പോലുള്ള എല്ലാ കാര്യങ്ങളും ഉപയോഗിക്കാന്‍ സാധാരണക്കാരനേക്കാള്‍ ഇവര്‍ക്കാകും. മൂന്നാമതായി മെഡിക്കല്‍വിദ്യാഭ്യാസ കാലം തൊട്ടു തന്നെ ആത്മഹത്യാപ്രവണത കൊണ്ടുനടക്കാനുള്ള സാധ്യത അവര്‍ക്കുള്ളില്‍ ഉണ്ടാകുന്നു. 2016ലെ ഒരു പഠനപ്രകരം മെഡിക്കല്‍ വിദ്യര്‍ത്ഥികല്‍ക്കിടയില്‍ 24 ശതമാനം ആത്മഹത്യാപ്രവണത കാണപ്പെടുന്നുണ്ട്. നിയമപരമായ പ്രശ്‌നങ്ങള്‍ ഇവരില്‍ ആത്മഹത്യക്കു കാരണമാകുന്നു. ബ്രിട്ടണില്‍ എണ്ണായിരം ഡോക്റ്റര്‍മാര്‍ ഔദ്യോഗിക പ്രശ്‌നങ്ങളാല്‍ ആത്മഹത്യക്കു ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഞ്ചാമത്, ആത്മഹത്യചെയ്യുന്ന ഡോക്റ്റര്‍മാര്‍ മിക്കവാറും ഏതാണ്ട് ഒരേ പോലുള്ള തടസ്സങ്ങള്‍ അഭിമുഖീകരിക്കുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: Health