ഐഎല്‍ & എഫ്എസിന്റെ വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ആര്‍ബിഐ അനുമതി

ഐഎല്‍ & എഫ്എസിന്റെ വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ആര്‍ബിഐ അനുമതി

ഐഎല്‍ & എഫ്എസിനും ഗ്രൂപ്പ് കമ്പനികള്‍ക്കും അനുവദിച്ച വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യണല്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആര്‍ബിഐയുടെ നടപടി. ഐഎല്‍ & എഫ്എസിനും 300 ഗ്രൂപ്പ് കമ്പനികള്‍ക്കും അനുവദിച്ച വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കരുതെന്ന് ഏപ്രില്‍ 24ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുടെ അനുമതി ഇല്ലാതെ ഒരു ധനകാര്യ സ്ഥാപനവും ഐഎല്‍ & എഫ്എസിന്റെ വായ്പകളെ നിഷ്‌ക്രിയാസ്തികളായി പ്രഖ്യാപിക്കരുതെന്ന് ഫെബ്രുവരി 24ന് എന്‍സിഎല്‍എടി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മേയ് 2ലെ ഉത്തരവിലൂടെ എന്‍സിഎല്‍എടി ഈ നിബന്ധന നീക്കുകയായിരുന്നു.

90,000 കോടിക്കു മുകളില്‍ കടബാധ്യതയുള്ള ഐഎല്‍ & എഫ്എസ് നിലവില്‍ വീണ്ടെടുക്കലിനായുള്ള പരിഹാര നടപടികള്‍ക്ക് വിധേയമാകുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിലെ വായ്പാ ദാതാക്കളായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ഐഎല്‍ & എഫ്എസ്. ഐഎല്‍ & എഫ്എസ് തിരിച്ചടവുകളില്‍ വീഴ്ച വരുത്തിയത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കുന്ന മൂലധന പ്രതിസന്ധിയിലേക്കും വഴിവെച്ചിരുന്നു.

Comments

comments

Categories: FK News