ഇന്ത്യക്കായി പ്രത്യേക ബ്ലോക്ക് ചെയ്ന്‍ കറന്‍സി ഫേസ്ബുക്ക് തയാറാക്കുന്നു

ഇന്ത്യക്കായി പ്രത്യേക ബ്ലോക്ക് ചെയ്ന്‍ കറന്‍സി ഫേസ്ബുക്ക് തയാറാക്കുന്നു

തങ്ങളുടെ ബ്ലോക്ക് ചെയ്ന്‍ പദ്ധതി ഫേസ്ബുക്ക് രഹസ്യമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ പ്രധാന നിയമനങ്ങള്‍ കമ്പനി നടത്തുന്നുണ്ട്. അടുത്ത പാദത്തില്‍ തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് ഫേസ്ബുക്ക് തയാറെടുക്കുന്നുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ 50 ഓളം ജീവനക്കാരാണ് ഫേസ്ബുക്കിന്റെ ബ്ലോക്ക് ചെയ്ന്‍ വിഭാഗത്തിലുള്ളത്. ഇതില്‍ പത്തോളം പേര്‍ പേപാല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിലെ മുന്‍ ജീവനക്കാരായിരുന്നു. പേ പാലിന്റെ മുന്‍ പ്രസിഡന്റ് ഡേവിഡ് മര്‍ക്കസാണ് ഇതില്‍ പ്രധാനി. യുഎസ് ഡോളറിനെയും മറ്റ് മുന്‍നിര കറന്‍സികളെയും അടിസ്ഥാനമാക്കി സ്ഥിരത പുലര്‍ത്തുന്ന ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിനാണ് ഫേസ്ബുക്കിന്റെ ശ്രമം. ഇന്ത്യയായിരിക്കും ഈ കറന്‍സി അവതരിപ്പിക്കുന്ന ആദ്യ രാജ്യമെന്നാണ് ഫേസ്ബുക്കിന്റെ ബ്ലോക്ക് ചെയ്ന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ചിലര്‍ രഹസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ഇനിയും തങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് ഏറെ സാധ്യതകള്‍ ഉണ്ടെന്നാണ് ഫേസ്ബുക്ക് വിലയിരുത്തുന്നത്. വാട്ട്‌സാപ്പിലൂടെയും ഡിജിറ്റല്‍ കോയിന്‍ ഇടപാടുകള്‍ കമ്പനി അനുവദിക്കുമെന്നാണ് വിവരം. നിലവില്‍ വാട്ട്‌സാപ്പ് പേ എന്ന സംവിധാനത്തിലൂടെ സാധാരണ പേമെന്റുകള്‍ നടത്തുന്നതിന് പരീക്ഷണം നടക്കുകയാണ്.

Comments

comments

Categories: FK News