ഏറ്റവും മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍

ഏറ്റവും മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍

ഒട്ടാവ(കാനഡ): ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതും വിലയേറിയതുമായ പ്രകൃതിദത്ത പവിഴം(മുത്ത്) പ്രകാശിപ്പിച്ചു കൊണ്ട് കനേഡിയന്‍ സ്വദേശിയും 34-കാരനുമായ എബ്രഹാം റെയീസ് രംഗത്ത്. പാരമ്പര്യാവകാശമായി ആന്റിയില്‍നിന്നും ലഭിച്ചതാണ് ഈ മുത്തെന്നാണ് റെയീസ് പറയുന്നത്. മുത്തിന് 27.65 കിലോഗ്രാം ഭാരമുണ്ട്. 60 മുതല്‍ 90 മില്യന്‍ ഡോളര്‍ വരെയാണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്. ഈ മുത്ത് ജിയോളജിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെ കൊണ്ട് (ഭൂതത്ത്വശാസ്ത്രജ്ഞര്‍) പരിശോധിപ്പിച്ചിരുന്നു. അവരാണ് 60 മുതല്‍ 90 മില്യന്‍ ഡോളര്‍ വരെ മുത്തിനു വിലയുണ്ടെന്നു കണ്ടെത്തിയത്.

ക്രീം, വെള്ള നിറത്തിലുള്ളതാണു മുത്ത്. മനിലയില്‍ ജീവിച്ചിരുന്ന തന്റെ ആന്റി പുരാവസ്തുക്കളും ചിപ്പികളും ശേഖരിച്ചിരുന്നെന്നു റെയീസ് പറയുന്നു. ആന്റിക്ക് 1959-ല്‍ അവരുടെ പിതാവില്‍നിന്നാണ് ഈ മുത്ത് ലഭിച്ചത്. ആന്റി പിന്നീട് ഈ മുത്ത് തനിക്കു കൈമാറിയെന്നും റെയീസ് പറയുന്നു. വില്‍പന നടത്തി പണം സമ്പാദിക്കുന്നതിനേക്കാള്‍ മ്യൂസിയങ്ങളിലോ ഗാലറികളിലോ ഈ മുത്ത് പ്രദര്‍ശിപ്പിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും റെയീസ് പറഞ്ഞു. മുത്തുകളുടെ ചരിത്രത്തെ കുറിച്ചും എന്തു കൊണ്ടാണ് അവ മൂല്യമുള്ളതായി തീര്‍ന്നതെന്നും ജനങ്ങളെ പഠിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി റെയീസ് പറഞ്ഞു. അതോടൊപ്പം പരിസ്ഥിതി ബോധവല്‍ക്കരണവും ലക്ഷ്യമാണെന്ന് അദ്ദേഹം പറയുന്നു.

Comments

comments

Categories: World
Tags: Canadian, Pearl