എതിര്‍പ്പ് അവഗണിച്ചും പ്രതിരോധകുത്തിവെപ്പ് എടുപ്പിക്കണം

എതിര്‍പ്പ് അവഗണിച്ചും പ്രതിരോധകുത്തിവെപ്പ് എടുപ്പിക്കണം

അഞ്ചാംപനിക്കെതിരായ അമേരിക്കയുടെ മുന്നേറ്റം തടസങ്ങളവഗണിച്ച് മുന്നേറുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത്

77% കുട്ടികള്‍ക്കു മാതാപിതാക്കളുടെ എതിര്‍പ്പവഗണിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തെന്നാണു റിപ്പോര്‍ട്ട്. പൗരന്മാരില്‍ നാലില്‍ മൂന്നു പേരും കുട്ടികളെ വാക്‌സിനേഷന്‍ ചെയ്യേണ്ടതുണ്ടെന്നു വിശ്വസിക്കുന്നതായി റോയിട്ടേഴ്‌സും ഇപ്‌സോസ് പോളും സംയുക്തമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ യു എസില്‍ 764 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടിനു ശേഷം ഏറ്റവും കൂടുതല്‍ കണ്ട രോഗബാധയാണിത്. കുത്തിവെപ്പുകളെക്കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കളുടെ ചെറിയൊരു സമൂഹമാണ് കുട്ടികളെ കുത്തിവെക്കാന്‍ വിസമ്മതിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 2,008 പേരില്‍ 85 ശതമാനവും വിട്ടുവീഴ്ചയില്ലാത്ത രോഗപ്രതിരോധത്തിനു പിന്തുണ നല്‍കണമെന്നു പ്രതികരിച്ചു. മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാലും കുട്ടികളെ കുത്തിവെപ്പിനു വിധേയരാക്കണമെന്ന് 77 ശതമാനം പേര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 30 മുതല്‍ മേയ് രണ്ടു വരെയായിരുന്നു സര്‍വേ. വാക്‌സിന്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ചതു വെറും നാലു ശതമാനത്തില്‍ കുറവ് ആളുകള്‍ മാത്രം. ന്യൂയോര്‍ക്ക് സിറ്റിയില്‍ 423 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ കുത്തിവെക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ മതവിശ്വാസമോ വ്യക്തിപരമായ വിശ്വാസങ്ങളോ ഉന്നയിക്കുന്നതിനെതിരേ നടപടികള്‍ എടുക്കണമെന്ന വികാരവും ശക്തമാണ്. വാക്‌സിന്‍ നിര്‍ബന്ധിതമാക്കണമെന്നും സര്‍ക്കാര്‍ കര്‍ശനമായി അത് നടപ്പാക്കണമെന്നും കൂടുതലാളുകള്‍ പ്രതികരിച്ചു. ഇത് ഒരു സുരക്ഷാ പ്രശ്‌നമാണ്. വാഹനമോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു പോലെ വാക്‌സിനേഷന്‍ നിയമം മൂലം ഉറപ്പുവരുത്തണം. പ്രതികരിച്ചവരില്‍ ഇരുപത്തിരണ്ട് ശതമാനം പേര്‍ തങ്ങള്‍ക്ക് ചെറുപ്പത്തില്‍ പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്നോ എടുത്തതായി ഓര്‍ക്കുന്നില്ലെന്നോ വ്യക്തമാക്കി.

Comments

comments

Categories: Health
Tags: Measles, US