7000 ബുള്ളറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചു

7000 ബുള്ളറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചു

ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം

ന്യൂഡെല്‍ഹി : 7,000 യൂണിറ്റ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നതായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ്, ബുള്ളറ്റ് 500 മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 20 നും ഏപ്രില്‍ 30 നുമിടയില്‍ നിര്‍മ്മിച്ചവയാണ് തിരിച്ചുവിളിക്കപ്പെട്ട മോട്ടോര്‍സൈക്കിളുകള്‍. ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെതുടര്‍ന്നാണ് തിരിച്ചുവിളി.

തൊട്ടടുത്ത അംഗീകൃത സര്‍വീസ് സെന്ററുകളില്‍ സൗജന്യമായി തകരാറ് പരിഹരിച്ചുതരുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. മോട്ടോര്‍സൈക്കിള്‍ ഉടമകളെ റോയല്‍ എന്‍ഫീല്‍ഡ് ബന്ധപ്പെട്ടുവരികയാണ്. റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതാണ് ബുള്ളറ്റ് 350 ബൈക്കുകള്‍.

499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബുള്ളറ്റ് 500 ബൈക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 27 ബിഎച്ച്പി കരുത്തും 41 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 346 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 19 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് എന്‍ജിനുകളുമായി ചേര്‍ത്തുവെച്ചിരിക്കുന്നത് 5 സ്പീഡ് ഗിയര്‍ബോക്‌സാണ്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സുരക്ഷാ ഫീച്ചറാണ്. ഈയിടെ എബിഎസ് നല്‍കി പരിഷ്‌കരിക്കുകയായിരുന്നു.

Comments

comments

Categories: Auto