ഫോക്‌സ്‌വാഗണ് എതിരായ നടപടി സുപ്രീംകോടതി തടഞ്ഞു

ഫോക്‌സ്‌വാഗണ് എതിരായ നടപടി സുപ്രീംകോടതി തടഞ്ഞു

ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിച്ച 500 കോടി രൂപയുടെ പിഴ ഉടനെ അടയ്‌ക്കേണ്ട

ന്യൂഡെല്‍ഹി: മലിനീകരണ പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ വാഹനങ്ങളില്‍ കൃത്രിമം കാണിച്ച ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണെതിരെ 500 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ഹരിത ട്രിബ്യൂണല്‍ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഇടപെടല്‍. പരിസ്ഥിതിക്ക് ഹാനികരമാവുന്ന പുക മലിനീകരണം കുറച്ചു കാണിക്കുന്ന യന്ത്രങ്ങള്‍ ഘടിപ്പിച്ച ഡീസല്‍ കാറുകള്‍, ജര്‍മന്‍ കമ്പനി ഇന്ത്യന്‍ വിപണിയിലിറക്കിയെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നായിരുന്നു ട്രൈബ്യൂണല്‍ നിര്‍ദേശം. ഉത്തരവിനെതിരെ കമ്പനി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. 2015ലാണ് ഫോക്‌സ്‌വാഗണിനെ പിടിച്ചുകുലുക്കിയ മലിനീകരണ തട്ടിപ്പ് പുറത്ത് വന്നത്. കൃത്രിമ സോഫ്റ്റ് വെയര്‍ ഉള്‍ക്കൊള്ളിച്ച 3,23,700 കാറുകള്‍ ഇതോടെ കമ്പനി തിരിച്ച് വിളിച്ചിരുന്നു.

Comments

comments

Categories: FK News