2018ല്‍ ഇ- വിസയിലൂടെ ഇന്ത്യയില്‍ എത്തിയത് 25 ലക്ഷം വിനോദ സഞ്ചാരികള്‍

2018ല്‍ ഇ- വിസയിലൂടെ ഇന്ത്യയില്‍ എത്തിയത് 25 ലക്ഷം വിനോദ സഞ്ചാരികള്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യ അനുവദിച്ചത് 25 ലക്ഷം ഇ-വിസകള്‍. 2015നെ അപേക്ഷിച്ച് 5 മടങ്ങ് വര്‍ധനയാണ് ഇ- വിസകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 26ല്‍ നിന്ന് 21 ആയി കുറഞ്ഞിട്ടുണ്ട്. ഉപ വിഭാഗങ്ങളുടെ എണ്ണം 104ല്‍ നിന്ന് 65 ആയി കുറച്ചു. ഇത് വിസ നടപടികള്‍ കൂടുതല്‍ യുക്തിസഹവും ലളിതവും ആക്കിയെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

സാധാരണയായ പേപ്പര്‍ വിസകള്‍ കഴിഞ്ഞ വര്‍ഷം അനുവദിക്കപ്പെട്ടത് 35 ലക്ഷത്തോളമാണ്. 2015ല്‍ 45 ലക്ഷം പേപ്പര്‍ വിസകളാണ് അനുവദിക്കപ്പെട്ടിരുന്നത്. 166 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് നിലവില്‍ ഇന്ത്യ ഇ- വിസ സൗകര്യം നല്‍കുന്നത്. ടൂറിസം, ബിസിനസ്, ആരോഗ്യം, വൈദ്യ സഹായം, സമ്മേളനം എന്നീ ആവശ്യങ്ങള്‍ക്കായി ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 72 മണിക്കൂറിനുള്ള ഇ-വിസ ലഭ്യമാക്കും.

സിനിമാ ചിത്രീകരണങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അനുവദിക്കുന്ന 180 ദിവസത്തെ ഫിലിം വിസയുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. വെബ് സീരീസുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമെല്ലാം നിരവധി വിദേശ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇന്ത്യ ലൊക്കേഷനാക്കുന്നുണ്ട്. പ്രാദേശികമായ ഭാഷ, സംസ്‌കാരം, കലാരൂപങ്ങള്‍ എന്നിവയുടെയെല്ലാം ഹ്രസ്വകാല പഠനം കൂടി സാധ്യമാക്കുന്ന തരത്തില്‍ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയതും വിസയ്ക്കുള്ള ആവശ്യകത വര്‍ധിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Touristst