കാലാവസ്ഥ പ്രവചനം നടത്തുന്ന ഉപഗ്രഹങ്ങളെ 5ജി തരംഗങ്ങള്‍ തടസപ്പെടുത്തും

കാലാവസ്ഥ പ്രവചനം നടത്തുന്ന ഉപഗ്രഹങ്ങളെ 5ജി തരംഗങ്ങള്‍ തടസപ്പെടുത്തും

ലണ്ടന്‍: 5ജി മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ, കാലാവസ്ഥ പ്രവചനം നടത്തുന്ന പ്രക്രിയയ്ക്കു തടസം നേരിടുമെന്നു വിദഗ്ധര്‍. അന്തരീക്ഷത്തിലെ മാറ്റങ്ങളെ നിരീക്ഷിക്കാനായി വിന്യസിച്ചിരിക്കുന്ന സാറ്റ്‌ലൈറ്റ് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു 5ജി തരംഗങ്ങള്‍ തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണു മെറ്റീരിയോളജിസ്റ്റുകള്‍ പറയുന്നത്. 5ജി നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കാന്‍ പോകുന്ന റേഡിയോ തരംഗ ദൈര്‍ഘ്യം (ഞമറശീ ളൃലൂൗലിര്യ), കാലാവസ്ഥ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭ്യമാക്കുന്ന ഭൂമിയെ കുറിച്ചുള്ള നിര്‍ണായകമായ നിരീക്ഷണങ്ങളെ മലിനപ്പെടുത്തും. ഇതിലൂടെ കാലാവസ്ഥ പ്രവചനം നടത്താന്‍ സാധിക്കാതെ വരികയും ചെയ്യും. 5ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ പ്രശ്‌നം ഈ വര്‍ഷം ഈജിപ്റ്റില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 5ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു പറയപ്പെടുന്നത്. 2020-ല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമായി തുടങ്ങും. സെല്‍ഫ് ഡ്രൈവിംഗ് കാര്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ 5ജിയെ ആശ്രയിച്ചുള്ളതാണ്. ഉയര്‍ന്ന വേഗത പ്രദാനം ചെയ്യുമെന്നതാണ് 5ജിയുടെ പ്രത്യേക. സാങ്കേതികപരമായി നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുമെങ്കിലും മറുവശത്ത് ദോഷങ്ങളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: FK News