2022 ഓടെ യൂസ്ഡ് കാര്‍ വിപണി 70 ലക്ഷം യൂണിറ്റ് കടക്കും

2022 ഓടെ യൂസ്ഡ് കാര്‍ വിപണി 70 ലക്ഷം യൂണിറ്റ് കടക്കും

2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണി പ്രതിവര്‍ഷം 70 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി : 2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണി പ്രതിവര്‍ഷം 70 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 2019 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 40 ലക്ഷം യൂണിറ്റ് ഭേദിച്ചിരുന്നു. മഹീന്ദ്ര ഗ്രൂപ്പിന്റെ പ്രീ-ഓണ്‍ഡ് വാഹന വിഭാഗമായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

നിലവില്‍ മിക്ക മുന്‍നിര ആഭ്യന്തര, അന്താരാഷ്ട്ര കാര്‍ കമ്പനികളും ഇന്ത്യയിലെ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയില്‍ സജീവമാണ്. രാജ്യത്തെ ആകെ യൂഡ്‌സ് കാര്‍ വിപണിയുടെ 60 ശതമാനത്തോളം കയ്യടക്കിവെച്ചിരിക്കുന്നത് ഇവരാണ്. ബാക്കി 40 ശതമാനം അസംഘടിത മേഖലയിലാണ്.

2019 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 40 ലക്ഷം യൂസ്ഡ് കാറുകളാണ് വിറ്റത്. ന്യൂ കാര്‍ വിപണിയുടെ 1.2 മടങ്ങ് വരുമിത്. 2018-19 ല്‍ രാജ്യത്ത് 34 ലക്ഷം യൂണിറ്റ് പുതിയ കാറുകള്‍ വില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞിരുന്നത്.

Comments

comments

Categories: Auto