ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന തുടരുമെന്ന് ഫോഡ്

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന തുടരുമെന്ന് ഫോഡ്

2020 ഏപ്രില്‍ ഒന്നിന് വളരെ മുമ്പുതന്നെ ബിഎസ് 6 പവര്‍ട്രെയ്‌നുകളുമായി തയ്യാറാകുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലായ ശേഷവും ഇന്ത്യയില്‍ ഡീസല്‍ കാര്‍ മോഡലുകളുടെ വില്‍പ്പന തുടരുമെന്ന് ഫോഡ് ഇന്ത്യ. 2020 ഏപ്രില്‍ ഒന്നിന് വളരെ മുമ്പുതന്നെ ബിഎസ് 6 പവര്‍ട്രെയ്‌നുകളുമായി തങ്ങള്‍ തയ്യാറാകുമെന്നും അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ബിഎസ് 6 നടപ്പാകുന്നതോടെ ഇന്ത്യയില്‍ ഒരു മോഡലിന്റെയും ഉല്‍പ്പാദനം അവസാനിപ്പിക്കില്ലെന്ന് ഫോഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വിനയ് റെയ്‌ന അറിയിച്ചു. അതേസമയം പാസഞ്ചര്‍ വാഹനങ്ങളുടെ വില 8 മുതല്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബിഎസ് 6 പാലിക്കുന്ന കൂടുതല്‍ പെട്രോള്‍ എന്‍ജിനുകള്‍ ഫോഡ് ഇന്ത്യ വിപണിയിലെത്തിക്കുമെന്നും വിനയ് റെയ്‌ന വ്യക്തമാക്കി.

ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി ഈയിടെ പ്രഖ്യാപിച്ചിരുന്നു. 1.5 ലിറ്ററിനും അതിനുമുകളിലും ശേഷിയുള്ള ഡീസല്‍ എന്‍ജിനുകള്‍ മാത്രമേ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കൂ എന്ന് ടാറ്റ മോട്ടോഴ്‌സും വ്യക്തമാക്കിയിരുന്നു. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്‌റ്റേജ് 6 പ്രാബല്യത്തിലാകുന്നത്.

Comments

comments

Categories: Auto
Tags: Ford diesel